മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ഇന്ന് ചുമതലയേൽക്കും

By Desk Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ 24ആം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ഇന്ന് ചുമതലയേൽക്കും. സുനിൽ അറോറ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ നിയമിച്ച് ഇന്നലെയാണ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് വിജ്‌ഞാപനമിറക്കിയത്. അടുത്ത വർഷം മെയ് 14 വരെയാണ് ഇദ്ദേഹത്തിന്റെ കാലാവധി.

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന സുശീല്‍ ചന്ദ്രയെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത് തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചിരുന്നു. 2019 ഫെബ്രുവരി 14നായിരുന്നു സുനില്‍ അറോറയെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്.

Also Read:  സംസ്‌ഥാനത്തേക്ക് കൂടുതൽ വാക്‌സിൻ; രണ്ട് ലക്ഷം ഡോസ് നാളെയെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE