വാക്‌സിന്‍ വിതരണത്തിനായി 14 ലക്ഷം സിറിഞ്ചുകള്‍ സംസ്‌ഥാനത്ത് എത്തിച്ചു

By Team Member, Malabar News
Syringe
Representational image
Ajwa Travels

തിരുവനന്തപുരം : ഡ്രൈ റണ്ണിന് പിന്നാലെ വാക്‌സിന്‍ വിതരണം ചെയ്യാനാവശ്യമായ സിറിഞ്ചുകള്‍ കേരളത്തിലെത്തിച്ചു. ആദ്യഘട്ടത്തില്‍ 14 ലക്ഷം സിറിഞ്ചുകളാണ് ചെന്നൈയിലെ സര്‍ക്കാര്‍ സ്‌റ്റോറില്‍ നിന്നും തിരുവനന്തപുരം റീജിയണല്‍ സ്‌റ്റോറില്‍ എത്തിച്ചത്. വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതോടെ സംസ്‌ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും സിറിഞ്ചുകള്‍ എത്തിക്കും.

ചെന്നൈയിലെ സര്‍ക്കാര്‍ സ്‌റ്റോറില്‍ നിന്നും രണ്ട് ലോറികളിലായി 334 ബോക്‌സുകളിലാണ് സിറിഞ്ചുകള്‍ കേരളത്തിലെത്തിച്ചത്. ഓരോ ബോക്‌സുകളിലും 4,200 പീസ് സിറിഞ്ചുകളാണ് ഉള്ളത്. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വാക്‌സിന്‍ വിതരണത്തിന് എത്തിച്ചിട്ടുള്ള സാമഗ്രികള്‍ സൂക്ഷിക്കുകയെന്ന് അധികൃതര്‍ വ്യക്‌തമാക്കി.

വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതോടെ തിരുവനന്തപുരം റീജിയണല്‍ സ്‌റ്റോറില്‍ നിന്നും ആവശ്യത്തിന് അനുസരിച്ച് സാമഗ്രികള്‍ ജില്ലാ കേന്ദ്രങ്ങളില്‍ എത്തിച്ചു നല്‍കും. ഇതിനൊപ്പം തന്നെ സംസ്‌ഥാനത്ത് വിതരണം ചെയ്യാനുള്ള വാക്‌സിന്‍ എത്തുന്ന മുറക്ക് അവ സൂക്ഷിക്കാനുള്ള സംവിധാനവും റീജിയണല്‍ സെന്ററുകളില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി റഫ്രിജറേറ്ററുകള്‍, വാക്ക് ഇന്‍ കൂളര്‍ എന്നിവ റീജിയണല്‍ സെന്ററുകള്‍ എത്തിച്ച് വാക്‌സിന്‍ ശേഖരണത്തിന് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

Read also : കെഎം ഷാജി എംഎല്‍എക്കെതിരെ വധഭീഷണി; അന്വേഷണ സംഘം മുംബൈയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE