Wed, Jun 17, 2026
30.8 C
Dubai
Home Tags Heavy rain in kerala

Tag: heavy rain in kerala

കരുനാഗപ്പള്ളി വട്ടക്കായലിൽ വള്ളം മുങ്ങി; ഒരാളെ കാണാതായി

കൊല്ലം: കരുനാഗപ്പള്ളി വട്ടക്കായലിൽ വള്ളം മുങ്ങി ഒരാളെ കാണാതായി. കൂടെയുണ്ടായിരുന്ന രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. കരുനാഗപ്പള്ളി, മരുതൂർക്കുളങ്ങര തെക്ക്, മംഗലത്ത് സുധിനെ (23) ആണ് കാണാതായത്. മണ്ണേൽ ഹരികൃഷ്‌ണൻ (23), പീടികചിറയിൽ...

മഴ തുടരുന്നു; സംസ്‌ഥാനത്ത്‌ 9 ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒൻപത് ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂർ, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ടൗട്ടെ ചുഴലിക്കാറ്റ് 24...

സംസ്‌ഥാനത്ത് രണ്ടിടങ്ങളിൽ പ്രളയ സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായി ശക്‌തമായ മഴയും കാറ്റും തുടരുന്നതിനിടെ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മീഷൻ. കേരളത്തിൽ രണ്ടിടങ്ങളിൽ പ്രളയം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയിലെ...

ഇടുക്കിയിൽ മഴ ശക്‌തം; കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു

ഇടുക്കി: ജില്ലയിൽ മഴ ശക്‌തി പ്രാപിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ രണ്ടടി വീതമാണ് ഉയർത്തിയത്. ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടർ രാവിലെ...

തിരുവനന്തപുരം വലിയതുറ കടൽപാലത്തിന് വിള്ളൽ

തിരുവനന്തപുരം: വലിയതുറ പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കടൽപാലം ചരിഞ്ഞു. ഇന്നലെ രാത്രിയുണ്ടായ ശക്‌തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളൽ രൂപപ്പെട്ടത്. ഇതോടെ പാലത്തിന്റെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്. പലതവണ പാലത്തിന്...

സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു; ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം

കൊച്ചി: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. ഇന്ന് വീണ്ടും കടൽ കയറുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പുലർച്ചെ...

ടൗട്ടെ ചുഴലിക്കാറ്റ് രൂപംകൊണ്ടു; വടക്കൻ ജില്ലകളിൽ റെഡ് അലർട്

തിരുവനന്തപുരം: അറബിക്കടലിൽ ഉണ്ടായ ന്യൂനമർദ്ദം ടൗട്ടെ ചുഴലിക്കാറ്റായി രൂപപ്പെട്ടു. കാറ്റ് കണ്ണൂർ ജില്ലയിൽ നിന്ന് 290 കിലോമീറ്റർ അകലെയാണ്. ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ...

ഇന്ന് റെഡ് അലർട്; എൻഡിആർഎഫ് സംഘം എത്തി, അതീവ ജാഗ്രതയിൽ ജില്ല

കൽപ്പറ്റ: അതിശക്‌തമായ മഴ പ്രതീക്ഷിക്കുന്ന വയനാട് ജില്ലയിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പു പ്രകാരം ജില്ലയിൽ ശനിയാഴ്‌ച റെഡ് അലർട്ടും ഞായറാഴ്‌ച യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈത്തിരി, മേപ്പാടി,...
- Advertisement -