Fri, Apr 19, 2024
25 C
Dubai
Home Tags Holy Cow News

Tag: Holy Cow News

പശുക്കൾക്കും മൗലികാവകാശം; നിയമം കൊണ്ടുവരണമെന്ന് അലഹബാദ് ഹൈക്കോടതി

ലക്‌നൗ: രാജ്യത്ത് പശുക്കൾക്ക് മൗലികാവകാശം നൽകുന്ന തരത്തിൽ പാർലമെന്റ് നിയമം കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ച് അലഹബാദ് ഹൈക്കോടതി. കൂടാതെ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും, അവയെ ആക്രമിക്കുന്ന ആളുകൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും...

അസമിൽ കന്നുകാലി സംരക്ഷണ ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി

ഗുവാഹത്തി: അസമില്‍ കന്നുകാലി സംരക്ഷണ ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഇന്ന് ആരംഭിച്ച നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ് കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള നിയമം അവതരിപ്പിച്ചത്. ബംഗ്ളാദേശിലേക്കുള്ള കന്നുകാലി കള്ളക്കടത്ത് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ്...

ഗോമൂത്രത്തിനെതിരെ പോസ്‌റ്റ്; പത്രപ്രവര്‍ത്തകനും ആക്‌ടിവിസ്‌റ്റിനും എതിരെ മണിപ്പൂരില്‍ കേസെടുത്തു

ഇംഫാൽ: ഗോമൂത്രത്തിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ട മാദ്ധ്യമ പ്രവര്‍ത്തകനും ആക്‌ടിവിസ്‌റ്റിനുമെതിരെ കേസെടുത്തു. മാദ്ധ്യമ പ്രവര്‍ത്തകൻ കിശോര്‍ചന്ദ്ര വാങ്കേം, ആക്‌ടിവിസ്‌റ്റ്‌ എറന്‍ഡോ ലെയ്ചോംബം എന്നിവര്‍ക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) മണിപ്പൂര്‍ പോലീസ് കേസെടുത്തത്. ബിജെപി സംസ്‌ഥാന...

കൊറോണയ്‌ക്കുമില്ലേ ജീവിക്കാൻ അവകാശം ?; വിചിത്ര വാദവുമായി ബിജെപി നേതാവ്

ഡെറാഡൂൺ: കൊറോണ വൈറസിന് മനുഷ്യനെപ്പോലെ ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന വാദവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ത്രിവേന്ദ്ര സിംഗ് റാവത്ത്. ഒരു സ്വകാര്യ ന്യൂസ് ചാനലിലെ പരിപാടിയിലാണ് ഉത്തരാഖണ്ഡ് മുന്‍...

കോവിഡ് ചികിൽസയ്‌ക്ക് ചാണകം; പ്രതിഷേധവുമായി ആരോഗ്യ വിദഗ്‌ധർ

ന്യൂഡെൽഹി: കോവിഡ് ചികിൽസയ്‌ക്കായി ചാണകം ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്‌ധർ പ്രതിഷേധവുമായി രംഗത്ത്. കോവിഡ് വ്യാപനം തടയുന്നതിന് ചാണകത്തിന്റെ ഉപയോഗം സഹായിക്കുമെന്ന് ശാസ്‌ത്രീയമായ തെളിവുകളില്ലെന്നാണ് റോയിട്ടേഴ്‌സ്‌ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. അടിസ്‌ഥാനമില്ലാത്ത ഇത്തരം ചികിൽസാ...

കോവിഡ് ചികിൽസ ഗോശാലയിൽ; ഇന്ത്യയുടെ പ്രതിഛായ തകർക്കുന്ന അശാസ്‌ത്രീയത ഗുജറാത്തിൽ

ഡെൽഹി: കോവിഡിനെ നേരിടാൻ അശാസ്‌ത്രീയ ചികിൽസാ രീതികളുമായി ഗുജറാത്ത്. ലോകത്തിന് മുൻപിൽ ഇന്ത്യയുടെ പ്രതിഛായ തകർക്കുന്ന വിഡ്‌ഢിത്തരങ്ങളാണ് ഗുജറാത്തിൽ സംഭവിക്കുന്നതെന്ന് ദേശീയ-അന്തർദേശിയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഗുജറാത്തിലെ 'ദീശ' താലൂക്കിലെ തെടോഡ ഗ്രാമത്തിലാണ്...

പശു ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥയുടെ അടിത്തറ; ഗുജറാത്ത് ഗവര്‍ണര്‍

ഗാന്ധിനഗര്‍: രാജ്യത്തിൻറെ സമ്പദ്‌വ്യവസ്‌ഥയുടെ അടിത്തറ പശുവാണെന്ന് ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത്. ഗാന്ധിനഗര്‍ കാമധേനു സര്‍വകലാശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാല് നമ്മുടെ പോഷകാഹാരത്തിനും ചാണകവും മൂത്രവും കാര്‍ഷിക മേഖലക്കും ഏറെ സഹായകരമായതിനാല്‍ പശു...

ദേശീയ പശുശാസ്‍ത്ര പരീക്ഷ റദ്ദാക്കി; സിലബസിനെതിരെ വ്യാപക ആക്ഷേപം

ന്യൂഡെൽഹി : ദേശീയ പശുശാസ്‍ത്ര പരീക്ഷയുടെ സിലബസിനെതിരെ വ്യാപക ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കി. ശാസ്‍ത്രത്തെ വെല്ലുവിളിക്കുന്ന സിലബസ് എന്നാണ് ആക്ഷേപം ഉയരുന്നത്. കേന്ദ്ര മൃഗപരിപാലന മന്ത്രാലയത്തിന്റെ ഭാഗമായുള്ള രാഷ്‌ട്രീയ കാമധേനു...
- Advertisement -