Tag: Malabar News from Palakkad
അട്ടപ്പാടിയിലെ ശിശുമരണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി
തിരുവനന്തപുരം: അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്‌ടർക്കാണ് അന്വേഷണം നടത്താൻ നിര്‍ദ്ദേശം നല്‍കിയത്. മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞാണ്...
സംഘർഷം; അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് വെട്ടേറ്റു
പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആദിവാസി യുവതിക്ക് വെട്ടേറ്റു. ചാളയൂർ സ്വദേശിയായ പാപ്പാത്തിക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. പരിക്കേറ്റ യുവതിയെ നിലവിൽ അട്ടപ്പാടി അഗളിയിലെ കോട്ടത്തറ ട്രൈബല്‍...
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
പാലക്കാട്: മലമ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. മലമ്പുഴക്കടുത്ത മന്തക്കാട് കവലയിൽ ഞായറാഴ്‌ച രാത്രി എട്ടു മണിയോടെയാണ് സംഭവം. ഹോണ്ട മൊബിലിയോ കാറിനാണ് തീപ്പിടിച്ചത്. തേങ്കുറുശ്ശി വിളയൻചാത്തനൂർ സ്വദേശി വിജയകുമാറും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. മലമ്പുഴ...
പാലക്കാടും റാഗിങ് പരാതി; ഷർട്ടിന്റെ ബട്ടൺ അഴിച്ചിട്ടതിന് വിദ്യാർഥിക്ക് മർദ്ദനം
പാലക്കാട്: ജില്ലയിലും റാഗിങ്ങിനെ തുടർന്ന് പരാതി. പാലക്കാട് പത്തിരിപ്പാലയിലെ സ്വകാര്യ കോളേജിലെ ജൂനിയർ വിദ്യാർഥിയെ റാഗിങ് ചെയ്‌തതായാണ് പരാതി. സദനം കുമാരൻ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ ഷംനാദിനെയാണ് ഷർട്ടിന്റെ ബട്ടൺ...
തെരുവ് നായകളുടെ ശല്യം രൂക്ഷം; വഴിനടക്കാൻ സാധിക്കാതെ പൊതുജനം
പാലക്കാട്: ജില്ലയിലെ കൊപ്പം മേഖലയിൽ തെരുവ് നായകളുടെ ശല്യം കൂടി വരുന്നതായി പരാതി ഉയരുന്നു. രാപകൽ വ്യത്യാസമില്ലാതെ അലഞ്ഞു തിരിയുന്ന നായകൾ കാരണം നിലവിൽ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത സ്‌ഥിതിയാണെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നു....
മംഗലംഡാം പൈതലയിൽ പുലിയിറങ്ങി; ജനങ്ങൾ ഭീതിയിൽ
പാലക്കാട്: ജില്ലയിലെ മംഗലംഡാം പൈതലയിൽ പുലിയിറങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിൽ. കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് ടാപ്പിംഗ് തൊഴിലാളി മരിച്ച സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ പൈതലയിൽ പുലിയിറങ്ങിയത്. ഇതോടെ അതിരാവിലെ റബ്ബർ തോട്ടങ്ങളിൽ ടാപ്പിംഗിന് പോകുന്ന...
കാഞ്ഞിരപ്പുഴ ഉദ്യാനം; അതിക്രമിച്ചു കയറുന്നവരുടെ ശല്യം ഭീഷണിയാകുന്നു
പാലക്കാട്: ജില്ലയിലെ കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ എത്തുന്ന ആളുകൾക്ക് അതിക്രമിച്ചു കയറുന്നവരുടെ ശല്യം ഭീഷണിയാകുന്നതായി പരാതി. ഉദ്യാനത്തോട് ചേർന്നുള്ള ജലസേചന വകുപ്പിന്റെ തകർന്ന കെട്ടിടത്തിൽ രാവിലെ മുതൽ നിലയുറപ്പിക്കുന്ന ആളുകളാണ് സന്ദർശകർക്ക് ഭീഷണിയാകുന്നത്. ഇതോടെ...
കൈക്കൂലി; തഹസിൽദാരും ഗ്രാമസഭാ ആധികാരിയും വിജിലൻസ് പിടിയിൽ
പാലക്കാട്: കൈക്കൂലി കേസിൽ തഹസിൽദാരും ഗ്രാമസഭാ അധികാരിയും വിജിലൻസ് പിടിയിലായി. നമ്പിയൂർ താലൂക്ക് ഓഫിസിലെ അസി.തഹസിൽദാർ അഴകേശൻ, ഗ്രാമസഭാ അധികാരി റാംജി എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. ഇരുവരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്....




































