Fri, Apr 19, 2024
24.1 C
Dubai
Home Tags Shubha vartha

Tag: shubha vartha

വിമാനയാത്രക്കിടെ വയോധികക്ക് ഹൃദയാഘാതം; രക്ഷകയായി മലയാളി നഴ്സ്

ലണ്ടന്‍: വിമാനയാത്രക്കിടെ, സമയോചിതമായ ഇടപെടലിലൂടെ വയോധികയുടെ ജീവന്‍ രക്ഷിച്ച് അഭിനന്ദനം ഏറ്റുവാങ്ങി മലയാളി നഴ്സ്. കാസര്‍കോട് ചുള്ളിക്കര സ്വദേശി ഷിന്റു ജോസാണ് അടിയന്തര വൈദ്യ സഹായം ആവശ്യമായി വന്ന ഘട്ടത്തെ സധൈര്യം നേരിട്ടു...

ആ​ഗ്രഹങ്ങളെ തടഞ്ഞു വെക്കരുത്; നൂതന വീൽചെയറുമായി യുവാവ്

ഓട്ടാവ: ശാരീരിക വെല്ലുവിളികൾക്കൊന്നും തന്റെ ഇച്ഛാശക്തിയേയും ആ​ഗ്രഹങ്ങളേയും തടഞ്ഞു നിർത്താൻ കഴിയില്ലെന്ന് തെളിയിക്കുകയാണ് കാനഡയിലെ ക്രിസ്റ്റ്യൻ ബാ​ഗ് എന്ന യുവാവ്. അപ്രതീക്ഷിതമായി സംഭവിച്ച ഒരു അപകടം ശാരീരികമായി തളർത്തിയെങ്കിലും മനസുകൊണ്ട് തോറ്റുകൊടുക്കാൻ ബാ​ഗിന്...

ഗ്രീന്‍ ഇന്ത്യ ചലഞ്ച്; 1650 ഏക്കര്‍ വനമേഖല ഏറ്റെടുത്തു പ്രഭാസ്

ഹൈദരബാദ്: ഹൈദരാബാദിന് സമീപമുള്ള ദുണ്ടിഗലിലെ ഖാസിപ്പള്ളി റിസര്‍വ് വനമേഖലയിലെ 1650 ഏക്കറിന്റെ സംരക്ഷണം ഏറ്റെടുത്ത് തെലുങ്ക് നടന്‍ പ്രഭാസ്. ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായാണ് വനത്തിന്റെ സംരക്ഷണവും പരിപാലനവും പ്രഭാസ് ഏറ്റെടുത്തടുത്തത്. മേഖലയില്‍...

ഇതൊരു അപൂർവ്വ ബന്ധം; ജയിലിലടച്ച പോലീസുകാരനു വേണ്ടി വൃക്ക ദാനം ചെയ്‌ത്‌ യുവതി

വാഷിം​ഗ്ടൺ: ഒരുസമയത്ത് അലബാമയിലെ പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട പേരായിരുന്നു ജോസെലിൻ ജെയിംസ് എന്ന യുവതിയുടേത്. മയക്കുമരുന്നിന് അടിമായായിരുന്ന ജോസെലിൻ പലപ്പോഴായി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പോലീസിന്റെ പിടിയിലാവുകയും ചെയ്‌തിരുന്നു. എന്നാൽ, നിയമവിരുദ്ധ...

കേസ് തീര്‍പ്പാക്കാന്‍ വൃദ്ധക്കൊപ്പം പടിക്കെട്ടില്‍ ഇരുന്ന് ജഡ്ജ്

തെലങ്കാന : കേസ് തീര്‍പ്പാക്കാന്‍ ജഡ്ജിയുടെ മുന്നില്‍ പോകുന്നത് മാത്രമേ ആളുകള്‍ക്ക് കേട്ടുകേൾവി ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇവിടെ വയ്യാത്ത വൃദ്ധക്കായി പടിക്കെട്ടില്‍ ഇരുന്നും കേസ് തീര്‍പ്പാക്കുന്ന ജഡ്ജിമാര്‍ നമുക്കിടയിലുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പടികള്‍...

‘ചിരിയാണ് ഏറ്റവും വലിയ സന്തോഷം’; വിവാഹ ദിനത്തിൽ വീടില്ലാത്തവർക്ക് ഭക്ഷണം വിളമ്പി ദമ്പതികൾ

ഒഹിയോ: കോവിഡ് വ്യാപനത്തോടെ ഏറ്റവും വലിയ മാറ്റം വന്ന കാര്യങ്ങളിൽ ഒന്നാണ് വിവാഹ ആഘോഷങ്ങൾ. ആർഭാഢപൂർവ്വം കൊണ്ടാടിയിരുന്ന വിവാഹങ്ങൾ വളരെ ചുരുങ്ങിയ ആളുകൾ ചേർന്ന് ലളിതമായി നടത്തുന്ന ചടങ്ങുമാത്രമായി മാറി. പലരും വിവാഹ...

പോലീസ് നായകൾക്കും ബുള്ളറ്റ് പ്രൂഫ് കവചം വേണം; 10 വയസുകാരൻ സമാഹരിച്ചത് 2 കോടി...

വാഷിം​ഗ്ടൺ: പല കേസുകളിലും പോലീസിന് നിർണ്ണായക തെളിവുകളും സഹായങ്ങളും ചെയ്യുന്നവരാണ് പോലീസ് നായകൾ. എന്നാൽ പലപ്പോഴും പോലീസ് ഉദ്യോ​ഗസ്ഥർക്കു ലഭിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ പോലീസ് നായകൾക്ക് ലഭിക്കാറില്ല. ഈ നിരീക്ഷണമാണ് യു.എസിലെ ഒഹിയോ...

കേരളത്തിനു മറ്റൊരു പൊൻതൂവൽ കൂടി; 110 വയസുകാരിക്ക് രോ​ഗമുക്തി

മഞ്ചേരി: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മറ്റൊരു പൊൻതൂവൽ കൂടി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 110 വയസുകാരിക്ക് രോ​ഗമുക്തി. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ടത്താണി വാരിയത്ത് പാത്തുവാണ് രോ​ഗമുക്തി നേടിയത്. സംസ്ഥാനത്ത്...
- Advertisement -