Sun, May 5, 2024
30.1 C
Dubai
Home Tags Wildlife attack

Tag: Wildlife attack

അരിക്കൊമ്പൻ മിഷൻ; മയക്കുവെടിവെച്ചു പിടികൂടാനുള്ള ദൗത്യം വൈകാൻ സാധ്യത

ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടിവെച്ചു പിടികൂടാനുള്ള ദൗത്യം വൈകാൻ സാധ്യത. ജിപിഎസ് കോളർ എത്താത്തതാണ് നടപടികൾ വൈകാൻ കാരണം. വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി മോക്ക്ഡ്രിൽ നടത്തിയ ശേഷം ചൊവ്വാഴ്‌ച മയക്കുവെടി വെക്കാനായിരുന്നു തീരുമാനം. അരിക്കൊമ്പനായി...

അരിക്കൊമ്പനെ കൊണ്ടുവരുന്നതിൽ പ്രതിഷേധം; മുതലമടയിൽ ചൊവ്വാഴ്‌ച ഹർത്താൽ

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്‌തമാകുന്നു. ചൊവ്വാഴ്‌ച മുതലമട പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ജനകീയ സമിതി അറിയിച്ചു. ഇന്ന് നടന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ജനങ്ങളുടെ ആശങ്ക വ്യക്‌തമാക്കി ഹൈക്കോടതിയെ സമീപിക്കാനും...

അരിക്കൊമ്പൻ പറമ്പിക്കുളത്തേക്ക്; മുതലമടയിൽ ഇന്ന് സർവകക്ഷി യോഗം

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്‌തമായ സാഹചര്യത്തിൽ മുതലമടയിൽ ഇന്ന് സർവകക്ഷി യോഗം ചേരും. തുടർ സമരങ്ങളും നിയമപോരാട്ടങ്ങളും ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. യോഗത്തിൽ ജനകീയ സമിതിക്കും രൂപം നൽകും....

അരിക്കൊമ്പൻ മിഷൻ; പറമ്പിക്കുളത്ത് ജനരോഷം ശക്‌തം- ഇന്ന് സമരം

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്‌തമാകുന്നു. കാട്ടാന ശല്യം രൂക്ഷമായ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൂടി കൊണ്ടുവന്നാൽ ജനജീവിതം ദുസ്സഹമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് ആനപ്പാടിയിൽ ജനകീയ പ്രതിഷേധ...

അരിക്കൊമ്പൻ കേസ്; വിദഗ്‌ധ സമിതിയുടെ നിർണായക യോഗം ഇന്ന് കൊച്ചിയിൽ

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച കേസിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി ഇന്ന് കൊച്ചിയിൽ പ്രത്യേക യോഗം ചേരും. നാളെ ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിക്കേണ്ട പശ്‌ചാത്തലത്തിലാണ്‌ നിർണായക യോഗം ചേരുന്നത്. വിദഗ്‌ധ സമിതി...

അരിക്കൊമ്പൻ വിഷയം; വിദഗ്‌ധ സമിതി മൂന്നാറിൽ യോഗം ചേരുന്നു

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച കേസിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി മൂന്നാറിലെത്തി. സമിതി യോഗം ചേരുകയാണ്. യോഗത്തിന് ശേഷമുള്ള കൂടിക്കാഴ്‌ചയിൽ അരിക്കൊമ്പനെ കുറിച്ചുള്ള പ്രശ്‌നങ്ങൾ നാട്ടുകാർ വിദഗ്‌ധ സമിതിക്ക് മുന്നിൽ അവതരിപ്പിക്കും....

അരിക്കൊമ്പൻ പ്രതിഷേധം ശക്‌തം; വിദഗ്‌ധ സംഘം നാളെ ചിന്നക്കനാലിൽ

ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധം കടുപ്പിച്ചു നാട്ടുകാർ. സിങ്കുകണ്ടതും പൂപ്പാറയിലും ഇന്നും പ്രതിഷേധങ്ങൾ തുടരും. രാപ്പകൽ സമരമാണ് നടക്കുന്നത്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെയും വീട് നഷ്‌ടപ്പെട്ടവരുടെയും കുടുംബങ്ങളെ...

സിങ്കുകണ്ടത്ത് നാളെ മുതൽ രാപ്പകൽ സമരം; അരിക്കൊമ്പന് പിടിവീഴുമോ?

ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധം കടുപ്പിച്ചു സമരസമിതി. നാളെ മുതൽ സിങ്കുകണ്ടത്ത് സമരസമിതി രാപ്പകൽ സമരം തുടങ്ങും. അരിക്കൊമ്പനെ പിടികൂടും വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. നിലവിൽ സിമന്റുപാലത്ത് നടത്തിവന്ന സമരം അവസാനിപ്പിച്ചു....
- Advertisement -