‘ടേക്ക് എ ബ്രേക്ക്‌’; കാലിക്കടവിൽ വഴിയോര വിശ്രമകേന്ദ്രം വരുന്നു

By Staff Reporter, Malabar News
kalikkadavu
Ajwa Travels

കാസർഗോഡ്: കാലിക്കടവിൽ ‘ടേക്ക് എ ബ്രേക്ക്’ വഴിയോര വിശ്രമകേന്ദ്രവും പൊതു ശൗചാലയവും പണിയും. ദേശീയപാതയോരം, ജില്ലാ റോഡ് പരിസരം എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കായി ശൗചാലയം ഉൾപ്പെടുന്ന വിശ്രമകേന്ദ്ര സമുച്ചയം പണിയുമെന്ന മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു. കാലിക്കടവിൽ വിശ്രമകേന്ദ്രം പണിയാനായി പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം നീക്കിവെച്ചു. ടെൻഡർ നടപടി പൂർത്തിയായ പദ്ധതിയുടെ ശിലാസ്‌ഥാപനം എം രാജഗോപാലൻ എംഎൽഎയാണ് നിർവഹിച്ചത്.

Read Also: വിവിധ ജില്ലകളിലെ പോലീസ് മേധാവിമാർക്ക് സ്‌ഥലം മാറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE