കോൺഗ്രസിലെ പ്രശ്‌നങ്ങൾ വിലയിരുത്താൻ താരിഖ് അൻവർ കേരളത്തിലേക്ക്

By News Desk, Malabar News
Tariq Anwar to visit Kerala to assess Congress issues
Tariq Anwar
Ajwa Travels

കൊച്ചി: സംസ്‌ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ശനിയാഴ്കേരളത്തിൽ എത്തും. ‌ഞായറാഴ്‌ച ചേരുന്ന രാഷ്‌ട്രീയകാര്യ സമിതി യോഗത്തിൽ താരിഖ് അൻവർ പങ്കെടുക്കും. എംഎൽഎമാർ, എംപിമാർ, ഡിസിസി പ്രസിഡണ്ടുമാർ എന്നിവരും യോഗത്തിൽ പങ്കെടുക്കും. ഡിസംബർ 26ന് താരിഖ് കേരളത്തിൽ എത്തും.

ഡിസംബർ 23, 24, 26 തീയതികളിൽ ഇന്ദിരാഭവനിൽ വിവിധ തലത്തിലുള്ള യോഗങ്ങളും കമ്മറ്റികളും ചേരുന്നുണ്ട്. ഡിസിസി അധ്യക്ഷൻമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും. ഡിസംബർ 27ന് താരിഖ് അൻവർ കൂടി പങ്കെടുക്കുന്ന രാഷ്‌ട്രീയ സമിതി യോഗം ചേരും. അന്ന് ഉച്ചക്ക് എംഎൽഎമാർ, എംപിമാർ, ഡിസിസി പ്രസിഡണ്ടുമാർ എന്നിവരുടെ യോഗത്തിലും താരിഖ് അൻവർ പങ്കെടുക്കും.

Also Read: യുവനടിയെ അപമാനിച്ച കേസ്; പ്രതികളെ തിരിച്ചറിഞ്ഞു

എഐസിസി ജനറൽ സെക്രട്ടറി ഹൈക്കമാൻഡിന് നൽകുന്ന റിപ്പോർട്ട് കൂടി പരിശോധിച്ചാണ് സംഘടനാതലത്തിലും മറ്റും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് നിർണായക തീരുമാനം എടുക്കുക. നിലവിലെ സാഹചര്യത്തിൽ കെപിസിസി അധ്യക്ഷനോ യുഡിഎഫ് കൺവീനർ അടക്കമുള്ള നിർണായക സ്‌ഥാനങ്ങൾക്കോ മാറ്റമൊന്നും ഉണ്ടാകില്ല. ഡിസിസി തലത്തിൽ അഴിച്ചുപണി നടത്താനാണ് ഹൈക്കമാൻഡിന്റെ തീരുമാനം. തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ട ജില്ലകളിൽ അധ്യക്ഷൻമാരെ മാറ്റുന്നത് പരിഗണനയിലുണ്ട്. എന്നാൽ, തീരുമാനം ആയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE