ബിഗ്ബാസ്‌ക്കറ്റിലെ ആലിബാബയുടെ ഓഹരി ഏറ്റെടുക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്

By Staff Reporter, Malabar News
MALABARNEWS-BIGBASKET-TATA
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗ്രോസറി കമ്പനികളില്‍ ഒന്നായ ബിഗ്ബാസ്‌ക്കറ്റിലെ ആലിബാബയുടെ ഓഹരി ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നു. ഇടപാട് അന്തിമ ഘട്ടത്തിലാണെന്ന് സൂചനകളുണ്ട്.

ബിഗ്ബാസ്‌ക്കറ്റിന്റെ കേന്ദ്ര സ്‌ഥാനത്ത് എത്തുവാന്‍ വേണ്ട വലിയ ഓഹരികളാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. അധികം വൈകാതെ ഇതില്‍ തീരുമാനം ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

500-700 മില്യണ്‍ യുഎസ് ഡോളര്‍ വരെ നിക്ഷേപിക്കാന്‍ ടാറ്റ തയ്യാറാണ്. ബിഗ്ബാസ്‌ക്കറ്റിലെ മറ്റ് നിക്ഷേപകര്‍ക്ക് ഇടപാടിനോട് അനുകൂല സമീപനമാണ് എന്നും കമ്പനിയുടെ സ്‌ഥാപകരെ ഉന്നത സ്‌ഥാനത്ത് നിലനിര്‍ത്തണം എന്നതാണ് മുന്‍പോട്ട് വെക്കുന്ന ആവശ്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയിലെ വ്യാപാര ശൃംഖല വര്‍ധിപ്പിക്കാനുള്ള ബിഗ് ബാസ്‌ക്കറ്റിന്റെ ശ്രമങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നു. നിലവില്‍ ഓണ്‍ലൈന്‍ ഗ്രോസറി കച്ചവടത്തിന്റെ ഇന്ത്യയിലെ 50 ശതമാനവും കൈയാളുന്നത് കമ്പനിയാണ്.

ടാറ്റ ഗ്രൂപ്പ് കൂടി നിക്ഷേപം നടത്തുന്നതോടെ വിപണി വിപുലീകരണം കൂടുതല്‍ മെച്ചപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read Also: ‘എന്‍ഐഎ ബിജെപിയുടെ വളര്‍ത്തു മൃഗം’; ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്‌തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE