ന്യൂഡെൽഹി: ടാറ്റ മോട്ടോഴ്സ് 2022 മാർച്ചിൽ തങ്ങളുടെ കാറുകൾക്ക് വൻ കിഴിവുകൾ വാഗ്ദാനം ചെയ്ത് രംഗത്ത്. ജനപ്രിയ മോഡലുകളായ ഹാരിയർ, ടിഗോർ, ടിയാഗോ, നെക്സോൺ, സഫാരി, ആൾട്രോസ് എന്നിവയുടെ വിവിധ ശ്രേണിയിൽപ്പെട്ടവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് പരമാവധി 85,000 രൂപ വരെ ലാഭിക്കാം.
എന്നാൽ അടുത്തിടെ കമ്പനി പുറത്തിറക്കിയ ടാറ്റ പഞ്ച് എസ്യുവി ഡിസ്കൗണ്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ജനപ്രിയ എസ്യുവികളിലൊന്നായ ടാറ്റ ഹാരിയറിന് 85,000 രൂപ വരെയുള്ള വിപുലമായ കിഴിവ് ലഭിക്കും. 2021 മോഡലിന് 60,000 രൂപയുടെ കിഴിവാണു പ്രഖ്യാപിച്ചത്, ഇതിൽ 20,000 രൂപ ക്യാഷ് ബെനിഫിറ്റായി ലഭിക്കുന്നതാണ്.
ഇതിന് പുറമെ 20,000 രൂപ കോർപറേറ്റ് ഡിസ്കൗണ്ട് ആയും ഉപഭോക്താക്കൾക്ക് ലഭ്യമാവും. മറ്റൊരു പ്രധാന മോഡലായ ടാറ്റ സഫാരിയുടെ 2022 മോഡലിന് 40,000 രൂപ വരെ കിഴിവ് ലഭിക്കുന്നു.
എന്നാൽ, ഈ മോഡലിന് കോർപ്പറേറ്റ് ഡിസ്കൗണ്ട് ലഭിക്കില്ല. 2021 മോഡലിന് 60,000 രൂപയുടെ ഡിസ്കൗണ്ട് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 31 വരെ മാത്രമാണ് ഈ ഓഫറുകൾ നിലവിലുണ്ടാവുകയെന്ന് കമ്പനി അറിയിച്ചു.
Read Also: ഗവർണറെ ഒഴിവാക്കാൻ നയപ്രഖ്യാപനം തന്നെ വേണ്ടെന്ന് വച്ച് തെലങ്കാന സർക്കാർ