ന്യൂഡെൽഹി: രാജ്യത്തെ ഭീമൻ ബിസിനസ് ഗ്രൂപ്പായ ടാറ്റ സൺസ് വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. അലിബാബ ഗ്രൂപ്പിന്റെ ഇ-കൊമേഴ്സ് സ്ഥാപനമായ ബിഗ് ബാസ്കറ്റിൽ 63.4 ശതമാനം ഓഹരി വാങ്ങാനാണ് നീക്കം. ഇതിനായി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അനുമതി തേടിയിരിക്കുകയാണ് ടാറ്റ സൺസ്. ഇതോടെ ആമസോൺ, റിലയൻസ്, ഫ്ളിപ്കാർട്ട് തുടങ്ങിയ കമ്പനികളുമായി നേരിട്ട് കൊമ്പുകോർക്കാനാണ് ടാറ്റ സൺസ് ഒരുങ്ങുന്നത്.
ടാറ്റ സൺസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ടാറ്റ ഡിജിറ്റൽ ലിമിറ്റഡാണ് ബിഗ് ബാസ്കറ്റിൽ നിക്ഷേപം നടത്തുന്നത്. കോവിഡ് വ്യാപനത്തിന് ശേഷം ലോകത്തിലെ വ്യാപാര മേഖലയിൽ ഉണ്ടായ ഗുണപരമായ മാറ്റങ്ങൾ കണക്കിലെടുത്താണ് ടാറ്റ സൺസിന്റെ നടപടി. ലോകത്തെമ്പാടും ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് വൻ ആവശ്യക്കാരാണ് ഉണ്ടായത്. ഭാവിയിൽ ഇ-കോമേഴ്സ് മേഖലയിൽ കൂടുതൽ സാധ്യതകൾ ഉണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് ടാറ്റ സൺസ്.
Read Also: മുന്നോട്ടു തന്നെ; അതിർത്തിയിൽ വീടുകൾ പണിത് കർഷകർ