ജമ്മുവിലെ അനന്ത്നാഗ് ജില്ലയിൽ ഹിസ്ബുൾ മുജാഹിദ്ദിൻ ഭീകരൻ പിടിയിൽ

By Team Member, Malabar News
1-terrorist arrested
Rep. Image
Ajwa Travels

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ നിന്നും ഭീകരനെ പിടികൂടി. ഹിസ്ബുൾ മുജാഹിദ്ദിൻ ഭീകരൻ മുഹമ്മദ് ഇഷ്‌ഫാഖ് ഷെർഗോജ്‌രി ആൺ പിടിയിലായത്. നൗഗാം വെരിനാഗിൽ താമസിക്കുന്ന ഇയാളെ കോക്കർനാഗ് മേഖലയിൽ നിന്നുമാണ് സൈന്യം പിടികൂടിയത്.

പിടിയിലായ ഭീകരന്റെ പക്കൽ നിന്നും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഇയാൾ സി കാറ്റഗറി ഹിസ്ബ് ഭീകരനാണെന്നും, 2017 സെപ്റ്റംബർ 15 മുതൽ അനന്ത്നാഗ് ജില്ലയിൽ തീവ്രവാദവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളിൽ തിരയുന്ന ആളാണെന്നും ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.

Read also: തീർഥാടകർക്കായി തുറന്ന് കേദാർനാഥ് ക്ഷേത്രം; വൻ ഭക്‌തജന തിരക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE