ആ ക്യാംപയിൻ അവസാനിപ്പിക്കണം, ഇന്ത്യക്കാരൻ ആയതിൽ അഭിമാനം; രത്തൻ ടാറ്റ

By Desk Reporter, Malabar News
Ratan-Tata
Ajwa Travels

മുംബൈ: തനിക്ക് ഭാരത രത്‌ന നൽകണം എന്നാവശ്യപ്പെട്ട് ട്വിറ്ററിൽ നടക്കുന്ന ക്യാംപയിൻ അവസാനിപ്പിക്കണമെന്ന് പ്രമുഖ വ്യവസായി രത്തൻ ടാറ്റ. ഇന്ത്യയുടെ വളർച്ചക്കായി പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

“ഒരു അവാർഡിന്റെ കാര്യത്തിൽ സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം പ്രകടിപ്പിച്ച വികാരങ്ങളെ ഞാൻ വിലമതിക്കുന്നുണ്ടെങ്കിലും, അത്തരം പ്രചാരണങ്ങൾ നിർത്തലാക്കാൻ ഞാൻ വിനീതമായി അഭ്യർഥിക്കുന്നു. ഒരു ഇന്ത്യക്കാരനായതിൽ ഞാൻ ഭാഗ്യവാനാണ്. ഇന്ത്യയുടെ വളർച്ചക്കും അഭിവൃദ്ധിക്കും സംഭാവന നൽകാൻ ശ്രമിക്കും,” രത്തൻ ടാറ്റ ട്വീറ്റ് ചെയ്‌തു.

2020ലെ ഭാരത രത്‌ന പുരസ്‌കാരം രത്തൻ ടാറ്റക്ക് നൽകണം എന്നാവശ്യപ്പെട്ടായിരുന്നു ട്വിറ്റർ അടക്കമുള്ള സാമൂഹിക മാദ്ധ്യമങ്ങളിൽ ക്യാംപയിൻ നടന്നത്. ടാറ്റ ഗ്രൂപ്പ് ചെയർമാനായ രത്തൻ ടാറ്റക്ക് പത്‌മവിഭൂഷൺ, പത്‌മഭൂഷൺ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ബിസിനസ് മൂല്യങ്ങൾ കൊണ്ടും കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും പേരു കേട്ട വ്യവസായി കൂടിയാണ് അദ്ദേഹം.

Also Read:  ഒരിടവേളക്ക് ശേഷം സ്വര്‍ണ വില വീണ്ടും കൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE