‘നാട് നന്നാകാൻ യുഡിഎഫ്’; തിരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കി യുഡിഎഫ്

By Team Member, Malabar News
udf
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഏപ്രിലിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രചാരണ വാചകം പുറത്തിറക്കി. ‘നാട് നന്നാകാൻ യുഡിഎഫ്’ എന്നാണ് ഇത്തവണത്തെ യുഡിഎഫ് പ്രചാരണ വാചകം. നിലവിൽ എല്ലാ മേഖലകളും തകർന്ന സംസ്‌ഥാനത്തെ കരകയറ്റുക എന്ന ലക്ഷ്യമാണ് ഈ വാചകത്തിലൂടെ മുന്നോട്ട് വെക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്‌തമാക്കി.

കൂടാതെ  ‘ഐശ്വര്യ കേരളത്തിനായി വോട്ട് ചെയ്യാം യുഡിഎഫിന്’ എന്നതാണ് അഭ്യര്‍ഥനയെന്നും, കേരളത്തില്‍ ഒരു മാറ്റം വേണം എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒപ്പം തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ചെയ്യാൻ ഉദ്ദേശിക്കുന്ന പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് ക്യാംപയിനിലൂടെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐശ്വര്യമുള്ള കേരളത്തെ സൃഷ്‌ടിക്കുകയെന്ന ദൗത്യമാണ് തിരഞ്ഞെടുപ്പിലൂടെ യുഡിഎഫ് ഏറ്റെടുത്തിരിക്കുന്നത്. അതിനാൽ തന്നെ ഐശ്വര്യ കേരളം, ലോകോത്തര കേരളം എന്ന പേരിൽ പ്രകടന പത്രിക കൂടി തയ്യാറാക്കുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്‌തമാക്കി.

Read also : ശോഭാ സുരേന്ദ്രൻ ഇല്ല; ബിജെപി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE