രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; രാഹുലിനെ പിന്തുണച്ച് സച്ചിന്‍ പൈലറ്റ്

By Syndicated , Malabar News
Rahul Gandhi Sachin Pailot_malabar news
Rahul Gandhi, Sachin Pailot
Ajwa Travels

ജയ്പൂര്‍: ഇന്ത്യയില്‍ വ്യവസായങ്ങള്‍ അടച്ചു പൂട്ടുകയും ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുന്നതിനെ കുറിച്ച് രാഹുല്‍ ഗാന്ധി ഉന്നയിച്ച കാര്യങ്ങള്‍ ന്യായമാണെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ‘രാഹുല്‍ ഗാന്ധി ഉന്നയിച്ച കാര്യങ്ങള്‍ ന്യായമാണ്. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.  2.10 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. മാത്രമല്ല ചൈന നമ്മുടെ രാജ്യത്തേക്ക് അതിക്രമിച്ചു കടക്കുന്നു’- ജയ്പൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

Read also: മോദിയുടെ ‘ആസൂത്രിതമായ പോരാട്ട’ത്തിന്റെ ഫലമാണ് രാജ്യം അനുഭവിക്കുന്നത്; രാഹുല്‍ ഗാന്ധി

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് കേന്ദ്രം മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്നും മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി ആരോപിച്ചു. ഈ വിഷയത്തില്‍ നടപടി എടുക്കുകയാണെങ്കില്‍ രാജ്യം മുഴുവന്‍ കൂടെ നില്‍ക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം, തൊഴില്‍ നഷ്ടം, ജിഡിപിയിലെ ഇടിവ് തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ഗാന്ധി തുടര്‍ച്ചയായി ട്വീറ്റുകള്‍ ചെയ്തിരുന്നു. കേന്ദ്ര നയങ്ങള്‍ കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും സര്‍ക്കാര്‍ ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാവണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE