ബോധപൂർവം വിപ്ളവകരമായ മാറ്റങ്ങൾക്ക് സിപിഎം ശ്രമിക്കുകയാണ്; എംഎ ബേബി

By Staff Reporter, Malabar News
Malabarnews_MA baby
MA Baby
Ajwa Travels

തിരുവനന്തപുരം: ബോധപൂര്‍വം വിപ്ളവകരമായ മാറ്റങ്ങൾക്ക് ശ്രമിക്കുകയാണ് സിപിഎമ്മെന്ന് മുതിർന്ന സിപിഎം നേതാവ് എംഎ ബേബി. കേരള രാഷ്‌ട്രീയത്തിന് ഇത് ഗുണകരമാകും. സിപിഎം നല്‍കുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും എംഎ ബേബി പറഞ്ഞു. കെകെ ശൈലജയെപ്പോലെ തന്നെ പ്രാഗൽഭ്യമുള്ളയാള്‍ ആരോഗ്യ മന്ത്രിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഏറെ ചര്‍ച്ചകൾക്ക് ശേഷമാണ് രണ്ടാം ഇടതുപക്ഷ സർക്കാരിൽ കെകെ ശൈലജ ഉണ്ടാകില്ലെന്ന നിര്‍ണായക തീരുമാനം പാർട്ടി തീരുമാനിച്ചത്. എല്ലാവരും പുതുമുഖങ്ങളാവണം എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെകെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് അനുവദിക്കേണ്ടെന്നും സിപിഎം തീരുമാനം എടുക്കുകയായിരുന്നു. 12 സിപിഎം മന്ത്രിമാരിൽ പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്.

Read Also: സത്യപ്രതിജ്‌ഞാ ചടങ്ങിനെതിരെ ഹൈക്കോടതിയില്‍ ഹരജി; നാളെ പരിഗണിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE