അമേരിക്കന്‍ ജനതയുടെ തീരുമാനം അംഗീകരിക്കണം; മിഷേല്‍ ഒബാമ

By Syndicated , Malabar News
Michelle obama_Malabar news
Ajwa Travels

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച്  മുന്‍ പ്രസിഡണ്ട്  ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ. തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കാതെ ഭരണമാറ്റ നടപടികളോട് മുഖം തിരിക്കുന്ന ട്രംപിന്റെ നടപടികളെയാണ് മിഷേല്‍ വിമര്‍ശിച്ചത്.

‘എല്ലാ അമേരിക്കകാരോടും പ്രത്യേകിച്ചും നമ്മുടെ രാജ്യത്തെ നേതാക്കളോട് തിരഞ്ഞെടുപ്പ് നടപടികള്‍ ബഹുമാനിക്കാനും ഒപ്പം സുഗമമായ അധികാര കൈമാറ്റം നടക്കാനുമായി നിങ്ങളുടെ പങ്ക് നിറവേറ്റാനും ഞാന്‍ ആവശ്യപ്പെടുന്നു,’ മിഷേല്‍ ഒബാമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2016ല്‍ വൈറ്റ് ഹൗസിലേക്ക് ട്രംപിനെ സ്വാഗതം ചെയ്യുന്നത് സങ്കടകരം ആയിരുന്നു എങ്കിലും തങ്ങള്‍ അമേരിക്കന്‍ ജനതയുടെ തീരുമാനത്തെ അന്ന് ബഹുമാനിച്ചെന്നും മിഷേല്‍ ഒബാമ പറഞ്ഞു

‘ഡൊണാള്‍ഡ് ട്രംപ് എന്റെ ഭര്‍ത്താവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വംശീയ നുണകള്‍ പ്രചരിപ്പിച്ചിരുന്നു. ഞാനത് ക്ഷമിക്കാന്‍ തയ്യാറായിരുന്നില്ല,’ മിഷേല്‍ ഒബാമ പറഞ്ഞു. എന്നാല്‍ ട്രംപിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമ്പോള്‍  തന്റെ കോപം മാറ്റി വെച്ച് പക്വതയോടെ താന്‍ പെരുമാറിയെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു.

Read also: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഇറാനെ ആക്രമിക്കാന്‍ ട്രംപ് പദ്ധതിയിട്ടു; റിപ്പോര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE