10, പ്‌ളസ് 2 പരീക്ഷ സമയക്രമം നിശ്‌ചയിച്ചു; നടക്കുക വിദ്യാര്‍ഥി സൗഹൃദ പരീക്ഷകള്‍

By Team Member, Malabar News
Malabarnews_exam
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് അടുത്ത മാര്‍ച്ച് മുതല്‍ നടത്താന്‍ തീരുമാനിച്ച പത്ത്, പ്‌ളസ് 2 പരീക്ഷകളുടെ സമയക്രമം നിശ്‌ചയിച്ചു. മാര്‍ച്ച് 17 ആം തീയതി മുതല്‍ പ്‌ളസ് 2 പരീക്ഷകള്‍ രാവിലെയും, പത്താം ക്‌ളാസ് പരീക്ഷകള്‍ ഉച്ചക്ക് ശേഷവും നടത്താനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഒപ്പം തന്നെ ഇത്തവണത്തെ പരീക്ഷകള്‍ വിദ്യാര്‍ഥി സൗഹൃദമായിരിക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്‍മ സമിതിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് ഈ അധ്യയന വര്‍ഷം ഓണ്‍ലൈന്‍ വഴിയാണ് ക്‌ളാസുകള്‍ നല്‍കിയത്. ഇവയൊക്കെ പരിഗണിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിഗണന നല്‍കണമെന്നാണ് സമിതിയുടെ നിര്‍ദേശം. ഇതിന്റെ ഭാഗമായി ഇത്തവണത്തെ പരീക്ഷയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍ നിന്നും തിരഞ്ഞെടുത്ത് ഉത്തരം എഴുതാനുള്ള അവസരം ഒരുക്കുന്ന കാര്യം പരിഗണിക്കും. ഒപ്പം തന്നെ മാതൃകാ പരീക്ഷകള്‍ നടത്തിയ ശേഷം മാത്രമേ അവസാന പരീക്ഷകള്‍ നടത്തുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പ്രയോജനം ഉണ്ടാകുന്നതിനായി ഇനി വരുന്ന മാസങ്ങളില്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തുന്നതിനെ പറ്റിയും മാതാപിതാക്കളുമായി കൂടിയാലോചിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഒപ്പം തന്നെ പരീക്ഷകള്‍ക്ക് മുന്‍പായി സ്‌കൂളുകള്‍ ശുചീകരിക്കുന്നതിന്റെ നടപടികള്‍ ഈ മാസം തന്നെ തുടങ്ങും. പല സ്‌കൂളുകളും കോവിഡ് ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവര്‍ത്തിച്ചിരുന്ന സാഹചര്യത്തില്‍ ഇവയുടെ ശുചീകരണം വളരെ പ്രാധാന്യത്തോടെ ചെയ്യേണ്ടതുണ്ട്.

Read also : സ്വതന്ത്രന്റെ പിന്തുണ തേടി മൂന്ന് മുന്നണികളും; മാവേലിക്കരയില്‍ ചര്‍ച്ചകള്‍ ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE