നാളെ നടക്കാ‍നിരുന്ന ഹയർ സെക്കൻഡറി ഫസ്‌റ്റ് ഇയർ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവച്ചു

By Desk Reporter, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ നടക്കാനിരുന്ന ഹയർ സെക്കൻഡറി ഫസ്‌റ്റ് ഇയർ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ചോദ്യപേപ്പർ മോഷണം പോയതിനെ തുടർന്നാണ് പരീക്ഷ മാറ്റിവച്ചത്.

ഇന്ന് രാവിലെയാണ് സംഭവം സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസും ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി പരിശോധിച്ചപ്പോൾ ചോദ്യപേപ്പർ മോഷണം പോയതായി സംശയം തോന്നി. തുടർന്ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

വിശദമായ പരിശോധനയിൽ മൂന്ന് സെറ്റ് ചോദ്യപേപ്പർ മോഷണം പോയതായി പോലീസ് കണ്ടെത്തി. മുറിയിലെ എയർ ഹോളിലൂടെയാണ് മോഷ്‌ടാവ്‌ അകത്തു കടന്നതെന്നും പോലീസ് പറഞ്ഞു.

Also Read:  ‘തങ്ങളുടെ പിന്തുണയോടെ ഒരു പഞ്ചായത്തുപോലും ബിജെപി ഭരിക്കില്ലെന്ന് പറയാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ?’; തോമസ് ഐസക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE