ഹത്രാസില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് തുടരുന്നു.

By Syndicated , Malabar News
Hathras police_Malabar news
(ഫോട്ടോ കടപ്പാട് : ഇന്ത്യ ടിവി ന്യൂസ്)
Ajwa Travels

ലഖ്‌നൗ: ഹത്രാസില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് തുടരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാനോ, മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് പോകാനോ അനുവാദമില്ല. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് യു പി പോലീസ് മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ പ്രദേശത്ത് ഇന്നും പ്രതിഷേധം ശക്‌തമായി.

കര്‍ശന പരിശോധനക്ക് ശേഷം മാത്രമാണ് ഗ്രാമത്തിലുള്ളവരെ പോലും അകത്തേക്ക് കടത്തിവിടുന്നത്. അതിദാരുണമായ സംഭവത്തിന്റെ നിജസ്ഥിതി അറിയിക്കാനോ, കുടുംബത്തിന്റെ പ്രതികരണം അറിയാനോ പൊലീസ് അനുവദിക്കുന്നില്ല. അതിനിടെ പ്രത്യേക അന്വേഷണ സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെ പൊലീസ് തടഞ്ഞു. ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ ഗ്രാമത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.

Read also: ഡെറക് ഒബ്രിയാനെ ഹത്രാസില്‍ തടഞ്ഞ് യുപി പോലീസ്; റോഡില്‍ തള്ളിയിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE