വോട്ടർ പട്ടികയിൽ പേര് ഉറപ്പ് വരുത്തണം; ഈ മാസം 10 വരെ പുതുതായി ചേർക്കാം

By Desk Reporter, Malabar News
Voters-List
Representational Image
Ajwa Travels

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥ കൂടിയായ ജില്ലാ കളക്‌ടർ. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തെന്ന് കരുതി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ പേര് ഉണ്ടാകണമെന്നില്ല. രണ്ട് തിരഞ്ഞെടുപ്പുകളുടെയും വോട്ടർ പട്ടിക വ്യത്യസ്‌തമാണ്. അതിനാൽ നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടലായ https://nvsp.in/ നോക്കി വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന കാര്യം ഉറപ്പാക്കണമെന്ന് കളക്‌ടർ പറഞ്ഞു.

ഈ മാസം 10 വരെ വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാനുള്ള അവസരം ലഭിക്കും. 2021 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർക്ക് nvsp.inലൂടെ പേര് ചേർക്കാൻ അവസരമുണ്ട്. പോർട്ടൽ തുറക്കുമ്പോഴുള്ള റജിസ്‌ട്രേഷൻ ഫോർ ന്യൂ ഇലക്‌ടർ സെലെക്റ്റ് ചെയ്‌താൽ പുതുതായി പേര് ചേർക്കാനാവും.

മാർച്ച് 10നു ശേഷം ലഭിക്കുന്ന അപേക്ഷകൾ തിരഞ്ഞെടുപ്പിനു ശേഷമേ പരിഗണിക്കുകയുള്ളൂ. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും. ഈ മാസം 19 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

Malabar News:  കേന്ദ്രസേന എത്തി; വോട്ടെണ്ണൽ കഴിയുന്നതുവരെ സുരക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE