കോവിഡ് വ്യാപനം രൂക്ഷം; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്

By Staff Reporter, Malabar News
covid image_malabar news
Representational Image
Ajwa Travels

ഡെല്‍ഹി: 74 ലക്ഷത്തിലേക്ക് കടന്ന് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം. മഹാരാഷ്‌ട്ര, കര്‍ണാടക സംസ്‌ഥാനങ്ങളിലെല്ലാം കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മഹാരാഷ്‌ട്രയില്‍ വീണ്ടും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിന് മുകളിലായി.

മഹാരാഷ്‌ട്രയില്‍ 24 മണിക്കൂറിനിടെ 11,447 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കൂടാതെ 306 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്‌തു. ഇതുവരെ 15,76,062 പേര്‍ക്കാണ് സംസ്‌ഥാനത്ത് രോഗം സ്‌ഥിരീകരിച്ചത്. 41,502 പേര്‍ക്കാണ് ഇതുവരെയായി ഇവിടെ ജീവന്‍ നഷ്‌ടമായത്. പൂനെ, മുംബൈ, താനെ, നാഗ്പൂര്‍ എന്നിവിടങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായ തുടരുന്നത്.

അതേസമയം മഹാരാഷ്‌ട്രയില്‍ രോഗികള്‍ കൂടുന്നതിനോടൊപ്പം രോഗമുക്‌തി നേടുന്നവരുടെ എണ്ണവും വര്‍ധിക്കുന്ന സ്‌ഥിതിയാണുള്ളത്.

കര്‍ണാടകയില്‍ 7542 പേര്‍ക്കും, തമിഴ്നാട്ടില്‍ 4389 പേര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ നഗരമായ ബെംഗളൂരുവില്‍ 3441 പേര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ഇവിടുത്തെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.

Read Also: വി. കെ. ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE