തിരഞ്ഞെടുപ്പിന് മുൻപ് കളക്‌ടറെ മാറ്റണമെന്ന ആവശ്യവുമായി യുഡിഎഫ്

By Staff Reporter, Malabar News
kerala image_malabar news
Ajwa Travels

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ജില്ലാ കളക്‌ടറെ നീക്കണമെന്ന ആവശ്യവുമായി യുഡിഎഫ്. തിരഞ്ഞെടുപ്പിന് മുൻപ് കളക്‌ടറെ മാറ്റിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് സുതാര്യമായി നടക്കില്ലെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകിയിട്ടുണ്ട്.

ഭരണകക്ഷിയായ സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് യുഡിഎഫ് കാസർകോട് ജില്ലാക്കമ്മിറ്റി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്‌ഥാന തിരഞ്ഞെടുപ്പ് ഓഫിസർക്കും കത്തു നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉദുമ എംഎൽഎ പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയത് അറിഞ്ഞിട്ടും കളക്‌ടർ നടപടിയെടുത്തില്ലെന്നും യുഡിഎഫ് ആരോപിക്കുന്നു.

Read Also: നാട്ടുകാരുടെ നൻമയിൽ വീടുയർന്നു; നിത്യയുടെ സ്വപ്‌നം യാഥാർഥ്യമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE