2021 ജൂലൈയില്‍ ഇന്ത്യയിലെ 25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാകും; കേന്ദ്രസര്‍ക്കാര്‍

By Syndicated , Malabar News
Harshvardhan_Malabar news
Ajwa Travels

ന്യൂ ഡെല്‍ഹി: അടുത്തവര്‍ഷം ജൂലൈയോടെ ഇന്ത്യയിലെ 25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 500 ദശലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്യും. വാക്‌സിന്‍ സമാഹരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതായും സണ്‍ഡേ സംവാദില്‍ കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി.

നിലവില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിജയിക്കുന്ന മുറക്കായിരിക്കും ജനങ്ങളിലേക്ക് എത്തിക്കുക. തുടക്കത്തില്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് മരുന്ന് നല്‍കേണ്ടതെന്നത് സംബന്ധിച്ച് പട്ടിക തയാറാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം കോവിഡ് പോരാട്ടത്തില്‍ മുന്‍നിരയില്‍ ഉള്ളവര്‍ക്ക് ആദ്യ ഘട്ടത്തില്‍ മരുന്ന് നല്‍കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. വാക്‌സിന്‍ കരിഞ്ചന്തയില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ കൃത്യമായ നിരീക്ഷണം നടത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Read also: കര്‍ഷകരുടെ തകര്‍ച്ച കണ്ടുനില്‍ക്കാന്‍ കഴിയില്ല; രാഹുല്‍ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE