എടപ്പാളിൽ മോഷണം പതിവാകുന്നു; ഒരു മാസത്തിനിടെ രജിസ്‌റ്റർ ചെയ്‌തത്‌ 10ഓളം കേസുകൾ

By Desk Reporter, Malabar News
robbery
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിലെ എടപ്പാൾ മേഖലയിൽ മോഷണം പതിവാകുന്നു. ഒരു മാസത്തിനിടെ 10ഓളം മോഷണ കേസുകളാണ് ഇവിടെ രജിസ്‌റ്റർ ചെയ്‌തത്‌. പൊന്നാനി പോലീസ് സ്‌റ്റേഷൻ പരിധിയിലെ പൊൽപ്പാക്കര, പോത്തന്നൂർ, പെരുമ്പറമ്പ്, ചേകനൂർ, മാണൂർ എന്നിവിടങ്ങളിലാണ് മോഷണ കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടത്.

ഒരാഴ്‌ച മുൻപ് പെരുമ്പറമ്പ് ക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിത്തുറന്ന് അഞ്ച് പവൻ മാലയും രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണവും മോഷ്‌ടിച്ചിരുന്നു. രണ്ടാഴ്‌ച മുൻപാണ് പൊൽപ്പാക്കരയിൽ ക്രിസ്‌തുമസ് രാത്രി ആളില്ലാത്ത വീട്ടിൽ മോഷണം നടന്നത്. ഇവിടെ നിന്ന് സ്വർണാഭരണങ്ങളും പണവും നഷ്‌ടമായിരുന്നു. ഈ വീടിന് സപീപത്തെ വീട്ടിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.

അതേസമയം,‌ വെള്ളിയാഴ്‌ച ചേകനൂരിലെ ആളില്ലാത്ത വീട്ടിൽ മോഷണം നടത്തിയത് വാതിൽ തകർക്കാതെ അകത്തു കയറിയാണ്. ഇത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്. പ്രദേശത്ത് മോഷണം പതിവായതോടെ പോലീസ് അന്വേഷണം ശക്‌തമാക്കിയിരിക്കുകയാണ്.

Malabar News:  9 വർഷത്തിനിടെ വാളയാറിൽ 42 പോക്‌സോ കേസുകൾ; ശിക്ഷ നടപ്പാക്കിയത് രണ്ട് കേസുകളിൽ മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE