കോൺഗ്രസിൽ പ്രശ്‌നങ്ങളുണ്ട്, ചർച്ച ചെയ്യേണ്ട സമയം ഇതല്ല; കെ മുരളീധരൻ

By Desk Reporter, Malabar News
Muraleedharan
Ajwa Travels

തിരുവനന്തപുരം: കോൺഗ്രസിൽ പ്രശ്‌നങ്ങൾ ഉണ്ടെന്നും എന്നാൽ അത് ചർച്ച ചെയ്യേണ്ട സമയം ഇതല്ലെന്നും കെ മുരളീധരൻ എംപി. കോൺ​ഗ്രസിലെ പ്രാദേശിക തർക്കങ്ങൾ തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാം. പ്രവർത്തകരുടെ ആത്‌മവീര്യം ചോർന്ന് പോയിട്ടില്ല. പക്ഷേ നേതാക്കൾ അതിനൊപ്പം സഹകരിക്കണം. താൻ ഏതായാലും പ്രവർത്തകരുടെ വികാരത്തോടൊപ്പമാണെന്നും മുരളീധരൻ പറഞ്ഞു.

സംസ്‌ഥാനത്തെ വികസനത്തിന് കിഫ്ബി ഒരു ഘടകമല്ലെന്നും മുരളീധരൻ പറഞ്ഞു. കിഫ്ബി വരുന്നതിന് മുമ്പും കേരളത്തിൽ വികസനം ഉണ്ടായിട്ടുണ്ട്. കുറെ കടം തിരിച്ചുകൊടുക്കേണ്ട അവസ്‌ഥയാണ്. കിഫ്ബി ഒട്ടും സുതാര്യമല്ലെന്നും മുരളീധരൻ ആരോപിച്ചു.

കേന്ദ്ര ഏജൻസികളെ കേരളം കത്ത് അയച്ചു ക്ഷണിച്ചു വരുത്തിയതാണ്. അല്ലാതെ തന്നെ വരാൻ ശ്രമിക്കുന്നവരാണ് ഈ ഏജൻസികൾ. പക്ഷെ ഇപ്പോഴും കേരളത്തോട് കേന്ദ്ര ഏജൻസികൾ മൃദുസമീപനം സ്വീകരിക്കുകയാണെന്നും മുരളീധരൻ പറയുന്നു.

Also Read:  നടിയെ ആക്രമിച്ച കേസ്; ഡിസംബർ രണ്ടിലേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE