റെഡ് അലർട്; മലപ്പുറത്തും നാളെ കോവിഡ് വാക്‌സിനേഷനില്ല

By Team Member, Malabar News
covid vaccination
Representational Image
Ajwa Travels

മലപ്പുറം : ശക്‌തമായ മഴയെ തുടർന്ന് റെഡ് അലർട് പ്രഖ്യാപിച്ചതിനാൽ മലപ്പുറം ജില്ലയിൽ നാളെ കോവിഡ് വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. നാളെ വാക്‌സിനേഷന് വേണ്ടി രജിസ്‌റ്റർ ചെയ്‌ത ആളുകൾക്ക് തിങ്കളാഴ്‌ച വാക്‌സിൻ നൽകുമെന്നും അധികൃതർ അറിയിച്ചു. കണ്ണൂർ ജില്ലയിലും റെഡ് അലർടിനെ തുടർന്ന് നാളെ വാക്‌സിനേഷൻ ഉണ്ടായിരിക്കില്ല.

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൽ സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നതിനാൽ വടക്കൻ ജില്ലകളിൽ നാളെ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് നാളെ റെഡ് അലർട് പ്രഖ്യാപിച്ചത്. ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്‌തിപ്രാപിച്ച് തീവ്രന്യൂനമര്‍ദ്ദമായി മാറിയ സാഹചര്യത്തില്‍ ഇന്ന് രാത്രി കേരളത്തിന് വളരെ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശക്‌തമായ മഴയും കടലാക്രമണവും തുടരാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർടുകൾ കാലാവസ്‌ഥാ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ്, ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും സമീപ ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also : ഇന്ന് രാത്രി നിർണായകം; അതിതീവ്ര മഴക്കും കാറ്റിനും സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE