നൂറ് കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

By Desk Reporter, Malabar News
Three arrested with 100 kg cannabis
Representational Image
Ajwa Travels

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ 100 കിലോയിൽ അധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ആന്ധ്രയിൽ നിന്നും റോഡ് മാർഗം കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഫ്‌ളൈയിങ് സ്‌ക്വാഡ്‌ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

പെരുമ്പാവൂരിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു ഈ സംഘമെന്നാണ് പ്രാഥമിക വിവരം. പെരുമ്പാവൂര്‍ സ്വദേശിയായ അനസ്, ഫൈസല്‍ എന്നിവര്‍ക്ക് പുറമേ ഒരു സ്‌ത്രീയും സംഘത്തിൽ ഉണ്ടായിരുന്നു. രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഈ വാഹനങ്ങളും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

Most Read:  വാഹനാപകടം; അന്‍സിക്കും അഞ്‌ജനക്കും പിന്നാലെ ആഷിഖും വിടപറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE