പാലക്കാട് മുണ്ടൂരിൽ വാഹനാപകടം; മൂന്ന് മരണം

By Syndicated , Malabar News
road-accident-kerala
Ajwa Travels

പാലക്കാട്​: കോങ്ങാട്​ ബൈക്കുകൾ​ കൂട്ടിയിടിച്ച്​ മൂന്ന്​ യുവാക്കൾ മരിച്ചു. എഴക്കാട് സ്വദേശികളായ അനന്തു, സിദ്ധാർഥൻ, വിഘ്‌നേഷ് എന്നിവരാണ് മരിച്ചത്. എഴക്കാട്​ ഒമ്പതാം മൈലിൽ ഞായറാഴ്‌ച രാത്രി 9.30നായിരുന്നു അപകടം. എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ബൈക്കുകൾ അമിത വേഗതയിൽ ആയിരുന്നു എന്നാണ് റിപ്പോർട്ട്. സാരമായി പരിക്കേറ്റ ലക്ഷംവീട്​ കോളനി സ്വദേശി ശിവനെ പാലക്കാട്​ ജില്ലാ ആശുപത്രിയിലും തുടർന്ന്​ തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റി. മൃതദേഹങ്ങൾ പാലക്കാട്​ ജില്ല ആശുപത്രി മോർച്ചറിയിലാണ്​.

Read also: കുനിശ്ശേരിയിൽ മൂന്ന് സഹോദരങ്ങൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE