ട്രെയിനിൽ കടത്താൻ ശ്രമിച്ച 27 കിലോ കഞ്ചാവുമായി പെൺകുട്ടിയടക്കം മൂന്ന് പേർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
cannabis-seized in kasargod
Representational Image
Ajwa Travels

പാലക്കാട്: ട്രെയിനിൽ കടത്തുകയായിരുന്ന 27 കിലോ കഞ്ചാവുമായി പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയടക്കം മൂന്ന് പേർ അറസ്‌റ്റിൽ. ഒഡിഷ സ്വദേശികളായ ഉത്തം പാത്ര, കമാലി ക്രിസാനി, പ്രായപൂർത്തിയാവാത്ത പെൺകുട്ടി എന്നിവരാണ് അറസ്‌റ്റിലായത്‌. പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ വെച്ച് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

ഷാലിമാർ-തിരുവനന്തപുരം എക്‌സ്‌പ്രസിൽ കടത്താൻ ശ്രമിച്ച 27 കിലോ 650 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. വിപണിയിൽ 15 ലക്ഷം രൂപ വിലവരുന്നതാണ് കഞ്ചാവെന്ന് ആർപിഎഫ് ഉദ്യോഗസ്‌ഥർ അറിയിച്ചു. ഒഡിഷയിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടുവരികയായിരുന്ന കഞ്ചാവാണിതെന്നാണ് പ്രതികളുടെ മൊഴി.

Most Read: ഇറ്റലിയിൽ നിന്നെത്തിയ 125 പേർക്ക് കോവിഡ്; ഒമൈക്രോൺ പരിശോധന നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE