കനത്ത മഴ; തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു

By Team Member, Malabar News
Thrissur Pooram Fire Works Again Changed Due To Heavy Rain
Ajwa Travels

തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. ഞായറാഴ്‌ച വൈകുന്നേരം വെടിക്കെട്ട് നടത്താനാണ് ദേവസ്വം ബോർഡുകളുടെ നിലവിലെ തീരുമാനം. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് മാറ്റിവെക്കാൻ തീരുമാനിച്ചത്.

ഇന്നലെ രാത്രിയായിരുന്നു തൃശൂർ പൂരം വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. എന്നാൽ മഴയുടെ പശ്‌ചാത്തലത്തിൽ അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്ന് വൈകുന്നേരം വരെ കാര്യമായ മഴയുടെ ഭീഷണി ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് ശക്‌തമായ മഴ പെയ്‌തു.

തൃശൂരിൽ ഇപ്പോഴും ശക്‌തമായ മഴ തുടരുകയാണ്. ഇന്ന് രാത്രിയും മഴ കനക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്‌. അതിനെ തുടർന്നാണ് ഇന്ന് നടത്താനിരുന്ന വെടിക്കെട്ട് വീണ്ടും മാറ്റിവച്ചത്.

Read also: കെവി തോമസിനെതിരെ നടപടി; കെപിസിസിക്ക് ഹൈക്കമാൻഡിന്റെ പച്ചക്കൊടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE