വഞ്ചനാകുറ്റം റദ്ദാക്കണം; കമറുദ്ദീന്റെ ഹരജി ഇന്ന് പരിഗണിക്കും

By News Desk, Malabar News
MC Kamarudhin_2020 Sep 10
Ajwa Travels

കാസര്‍കോട്: ജ്വല്ലറി തട്ടിപ്പ് കേസിലെ വഞ്ചനാകുറ്റം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എംസി കമറുദ്ദീന്‍ എംഎല്‍എ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജ്വല്ലറി പണമിടപാട് സിവില്‍ കേസ് മാത്രമാണെന്നും വഞ്ചന കുറ്റം നിലനില്‍ക്കില്ലെന്നുമാണ് കമറുദ്ദീന്റെ വാദം. കേസില്‍ കമറുദ്ദീന്‍ ഇപ്പോള്‍ പൊലീസ് കസ്‌റ്റഡിയിലാണ്.

Also Read: കെഎം ഷാജിയെ ചോദ്യം ചെയ്‌തത്‌ 14 മണിക്കൂര്‍; ഇന്നും തുടരും

കമറുദ്ദീനെതിരായ വഞ്ചനാകുറ്റം റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്‌ടമായിട്ടുണ്ട്. തട്ടിയ പണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ജ്വല്ലറി ഡയറക്‌ടര്‍ ആയ എംസി കമറുദ്ദീനിനും കേസില്‍ തുല്യ പങ്കാളിത്തം ഉണ്ട്. വഞ്ചന കേസ് റദ്ദാക്കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE