ജില്ലയിലേക്ക് സന്ദർശകർ എത്തുന്നു; സജീവമാകാൻ ഒരുങ്ങി ടൂറിസം കേന്ദ്രങ്ങൾ

By Team Member, Malabar News
Wayanad News
Ajwa Travels

വയനാട്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏറെ നാളുകളായി അടച്ചിട്ടിരുന്ന ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ നിയന്ത്രണങ്ങളോടെ സന്ദർശകർക്കായി തുറന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വലിയ ആൾത്തിരക്ക് അനുഭവപ്പെടുന്നില്ലെങ്കിലും, തുറന്ന കേന്ദ്രങ്ങളിലെല്ലാം ആളുകൾ എത്തി തുടങ്ങിയിട്ടുണ്ട്.

പ്രാദേശിക സഞ്ചാരികളാണ് നിലവിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവരിൽ ഏറെയും. കൂടാതെ വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതിന് പിന്നാലെ ഇതിനോട് ചേർന്ന് ഉപജീവനം നടത്തുന്ന വ്യാപാര സ്‌ഥാപനങ്ങളും നിയന്ത്രണങ്ങളോടെ തുറന്നിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് നിലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾക്ക് പ്രവേശനം നൽകുന്നത്. ഇനിയുള്ള 2 ഞായറാഴ്‌ചകളിലും ലോക്ക്ഡൗൺ ഇല്ലാത്തതിനാൽ കൂടുതൽ ആളുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read also: ജില്ലയിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE