മൂന്നാറിൽ വിനോദ സഞ്ചാരി തൂങ്ങിമരിച്ച നിലയിൽ

By News Bureau, Malabar News
suicide-Munnar
Representational Image
Ajwa Travels

ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവാവ് ജീവനൊടുക്കിയ നിലയിൽ. തൃശൂർ കരിപ്പയൂർ കുന്നുംകുളം സ്വദേശി ശ്രീജേഷ് സോമൻ (30) ആണ് മരിച്ചത്. പഴയ മൂന്നാർ തിയേറ്റർ ബസാറിന് സമീപത്തെ സ്വകാര്യ കോട്ടേജിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഏപ്രിൽ 14നാണ് ശ്രീജേഷ് മൂന്നാറിൽ സന്ദർശനത്തിനായി എത്തിയത്. 14 ദിവസമായി മൂന്നാറിലെ വിവിധ മേഖലകളിൽ സദർശിച്ച യുവാവ് ഇന്നലെ വൈകുന്നേരം 11 മണിക്ക് കോട്ടേജ് ജീവനക്കാരൻ അരവിന്ദനെ നേരിൽ കണ്ട് സംസാരിച്ചിരുന്നു. രാവിലെ മുറി തുറന്ന നിലയിലായിരുന്നു. മുറി കാലി ചെയ്‌ത്‌ യുവാവ് പോയിരിക്കാമെന്നാണ് കോട്ടേജ് ജീവനക്കാരൻ കരുതിയത്. എന്നാൽ മൂന്നാം നിലയിലെ വാട്ടർ ടാങ്കിന്റെ സമീപത്ത് ശ്രീജേഷ് സോമനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Most Read: വിജയ് ബാബുവിന്റെ അറസ്‌റ്റ് അനിവാര്യം, തെളിവ് ശേഖരിച്ചു; കമ്മീഷണർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE