വയനാട് ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് വിലക്ക്

ഇന്ന് മുതൽ ഏപ്രിൽ 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

By Trainee Reporter, Malabar News
Tourists banned from Wayanad eco-tourism centers
Rep. Image
Ajwa Travels

വയനാട്: മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു. ഇന്ന് മുതൽ ഏപ്രിൽ 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കർണാടക, തമിഴ്‌നാട് വനപ്രദേശങ്ങളിൽ നിന്ന് വന്യജീവികൾ തീറ്റയും വെള്ളവും തേടി വയനാടൻ കാടുകളിലേക്ക് കൂട്ടത്തോടെ വരാൻ സാധ്യതയുള്ളതിനാണ് ഈ തീരുമാനം.

വയനാട്ടിൽ വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ വന്യജീവി സങ്കേതത്തിൽ കാട്ടുതീ ഭീഷണിയും നിലനിൽക്കുന്നുണ്ട്. സമീപ ദിവസങ്ങളിൽ വയനാട് വന്യജീവി സങ്കേതത്തിലെ നിരവധി പ്രദേശങ്ങളിൽ കാട്ടുതീ പടർന്നിരുന്നു.

ഈ സാഹചര്യത്തിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസം സൃഷ്‌ടിക്കുകയും വിനോദസഞ്ചാരികളുടെ സുരക്ഷിതത്വത്തിന് ഭീഷണി ഉണ്ടാകാനും സാധ്യത ഉണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് പ്രിൻസിപ്പിൾ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ വിനോദസഞ്ചാരം താൽക്കാലികമായി വിലക്കിയത്.

Most Read: ഇനി പരീക്ഷാക്കാലം; എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE