തീവണ്ടി യാത്ര; ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയം നീട്ടി

By News Desk, Malabar News
Ticket booking time extended
Representational Image
Ajwa Travels

തിരുവനന്തപുരം: ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് റിസർവ് ചെയ്യാം. ഓൺലൈനിലൂടെയും ടിക്കറ്റ് കൗണ്ടറുകളിലൂടെയും സേവനം ലഭ്യമാകും. പുതിയ നിർദ്ദേശ പ്രകാരം രണ്ടാം റിസർവേഷൻ ചാർട്ട് തയാറാക്കുന്നത് ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പാണ്. അതിനാൽ, ആ സമയം വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.

Also Read: ശബരിമല ദര്‍ശനം കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം

കോവിഡ് പശ്‌ചാത്തലത്തിൽ നിർത്തി വെച്ചിരുന്ന ട്രെയിനുകൾ പ്രത്യേക സർവീസുകളായി പുനരാരംഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ രണ്ട് മണിക്കൂർ മുമ്പ് തന്നെ റിസർവേഷൻ നിർത്തിവെച്ചു. റെയിൽവേ സ്‌റ്റേഷനുകളിൽ യാത്രക്കാരുടെ ആരോഗ്യ പരിശോധന നടത്താൻ വേണ്ടിയായിരുന്നു ഈ രീതി നടപ്പിലാക്കിയത്. എന്നാൽ ഇപ്പോൾ കൂടുതൽ ട്രെയിനുകൾ അനുവദിച്ചതിനാലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ഒക്‌ടോബർ 10 മുതൽ ഈ ക്രമീകരണം നടപ്പാകും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE