പീഡന കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചു; ഇടുക്കിയിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്‌റ്റിൽ

By Trainee Reporter, Malabar News
pocso case arrest_in Idukki
Representational image
Ajwa Travels

ഇടുക്കി: പോക്‌സോ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതിന് സ്‌കൂൾ പ്രിൻസിപ്പൽ അറസ്‌റ്റിൽ. ഇടുക്കി കുടയത്തൂർ സ്വദേശി ശശികുമാറിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കുടയത്തൂർ അന്ധ വിദ്യാലയത്തിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സ്‌കൂളിലെ ഒരു ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു.

ഈ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതിനും, പെൺകുട്ടിയുടെ ബന്ധുക്കളെയും സാക്ഷികളെയും വരുതിയിലാക്കാൻ ശ്രമിച്ചതിനുമാണ് പ്രിൻസിപ്പലിനെതിരെ കേസെടുത്തത്. പ്രതിയായ സ്‌കൂൾ ജീവനക്കാരൻ പോത്താനിക്കാട് സ്വദേശി രാജേഷിനെ കാഞ്ഞാർ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. തെളിവുകൾ നശിപ്പിക്കണമെന്ന് ആരോപണ വിധേയനായ രാജേഷ് പെൺകുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്‌ദരേഖയും നേരത്തെ പുറത്തു വന്നിരുന്നു.

ഒരു വർഷം മുമ്പാണ് വിദ്യാർഥിയെ സ്‌കൂൾ വാച്ചറായ രാജേഷ് പീഡിപ്പിച്ചത്. പീഡന വിവരം പുറത്തറിയാതിരിക്കാൻ പെൺകുട്ടിയുടെ സുഹൃത്തിനും പിന്നീട് സഹോദരനും പണം നൽകി കേസ് ഇല്ലാതാക്കാൻ ശ്രമിക്കുകയായിരുന്നു. ഒടുവിൽ ജനുവരി 26ന് പെൺകുട്ടിയുടെ കുടുംബത്തെ സ്‌കൂളിൽ വിളിച്ചുവരുത്തി കേസ്  ഒത്തുതീർപ്പാക്കുകയും ചെയ്‌തിരുന്നു.

Most Read: സംസ്‌ഥാനത്ത്‌ ഓട്ടോ-ടാക്‌സി നിരക്ക് വർധന അനിവാര്യം; മന്ത്രി ആന്റണി രാജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE