തൃണമൂൽ കോൺഗ്രസിൽ വീണ്ടും വിമത സ്വരം; പാർട്ടി സ്‌ഥാനങ്ങൾ രാജിവച്ച് എംഎൽഎ

By Syndicated , Malabar News
prabir ghoshal
Ajwa Travels

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസിൽ വിമതസ്വരം ഉയർത്തി ഉത്തര്‍പാരയില്‍ നിന്നുള്ള എംഎല്‍എ പ്രബീര്‍ ഘോഷാല്‍. തൃണമൂലിന്റെ ഹൂഗ്ളി ജില്ലാ കമ്മിറ്റിയംഗം, പാര്‍ട്ടി വക്‌താവ് എന്നീ സ്‌ഥാനങ്ങളിൽ നിന്ന് ഇദ്ദേഹം രാജിവെച്ചു. നിലവിൽ നിയമസഭാംഗത്വം രാജിവെക്കില്ലെന്ന് ഇദ്ദേഹം അറിയിച്ചു.

മണ്ഡലത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയിലെ ഒരു സംഘം അനുവദിക്കുന്നില്ലെന്നും ഇതേത്തുടർന്ന് രാജിവെക്കാൻ താൻ നിര്‍ബന്ധിതനാവുന്നു എന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലത്തില്‍ തൃണമൂല്‍ മോശം പ്രകടനം കാഴ്‌ചവെക്കാൻ കാരണം പാര്‍ട്ടിയിലെ ഉള്‍പ്പോരാണെന്നും അദ്ദേഹം പറഞ്ഞു.

Read also: ഡെൽഹിയിൽ അധിക സുരക്ഷാ വിന്യാസത്തിന് ഉത്തരവ്; 15 കമ്പനി അർധസൈനികരെ നിയോഗിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE