തൈരിനൊപ്പം തേൻ ചേർത്ത് കഴിച്ചു നോക്കൂ; ആരോഗ്യഗുണങ്ങൾ അറിയാം

തേനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരത്തിന് ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയാനും ഇവ സഹായിക്കും. കൂടാതെ, ഇവ ചർമത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

By Trainee Reporter, Malabar News
curd and honey benefits
Ajwa Travels

നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് തൈര്. കാൽസ്യവും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ വസ്‌തുവാണ് തൈര്. വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ തൈരിൽ അടങ്ങിയിട്ടുണ്ട്. ദിവസവും തൈര് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും തുമ്മൽ ജലദോഷം പോലെയുള്ള അലർജി രോഗങ്ങളിൽ നിന്ന് രക്ഷ നേടാനും സഹായിക്കും.

കൂടാതെ, ദിവസവും തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്‌ഥതകൾ കുറയ്‌ക്കാനും വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ നിലനിർത്താനും സഹായിക്കും. അതുപോലെ തൈരിനൊപ്പം തേൻ ചേർത്ത് കഴിക്കുന്നതും ഏറെ ഗുണകരമാണ്. ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ് തേൻ. വിറ്റാമിനുകൾ, ആന്റി ഓക്‌സിഡന്റുകൾ, ധാതുക്കൾ, അമിനോ ആസിഡ്‌സ്, വിവിധ എൻസൈമുകൾ എന്നിങ്ങനെ ഒരുപാട് ഘടകങ്ങളുടെ സ്രോതസാണ് തേൻ.

പ്രകൃതിദത്തമായ എനർജി ബൂസ്‌റ്റർ അഥവാ ഉൻമേഷം പകരാൻ സഹായിക്കുന്ന ഒന്ന് കൂടിയാണ് തേൻ. ഇത്തരത്തിലുള്ള തേൻ തൈരിനൊപ്പം ചേർത്ത് കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങൾ ഉണ്ടെന്നാണ് ന്യൂട്രീഷ്യൻമാർ പറയുന്നത്. തൈര് വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. തേനും ആന്റി ബാക്റ്റീരിൽ ഗുണങ്ങൾ അടങ്ങിയതാണ്.

അതിനാൽ ഇവ രണ്ടും ചേരുന്നത് കുടലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. തൈരും തേനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. ആന്റി ഓക്‌സിഡന്റുകളും തേനിൽ അടങ്ങിയിട്ടുണ്ട്. തൈരും തേനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരത്തിന് ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയാനും ഇവ സഹായിക്കും. കൂടാതെ, ഇവ ചർമത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

Most Read| പുതുപ്പള്ളിയുടെ പുതുനായകൻ ചാണ്ടി ഉമ്മൻ തന്നെ; ചരിത്രം തിരുത്തിയ ലീഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE