സംസ്‌ഥാനത്ത് ട്യൂഷന്‍ സെന്ററുകളും നൃത്ത വിദ്യാലയങ്ങളും തുറക്കാന്‍ അനുമതി

By Team Member, Malabar News
Malabarnews_tution centers
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദുരന്ത നിവാരണ വകുപ്പ്. ഇളവുകളുടെ ഭാഗമായി ട്യൂഷന്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍, തൊഴില്‍ അധിഷ്‌ഠിത പരിശീലന സ്‌ഥാപനങ്ങള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍ എന്നിവക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പ്രവര്‍ത്തനം ആരംഭിക്കുന്ന ഇത്തരം സ്‌ഥാപങ്ങളില്‍ ഓരോ ക്ളാസ് റൂമുകളിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ 50 ശതമാനം വിദ്യാര്‍ഥികളെ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ പാടുള്ളൂ. കൂടാതെ മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കണം. എന്നാല്‍ സംസ്‌ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനങ്ങളും, സ്‌കൂളുകളും തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല.

Read also : കടുത്ത വിവാദങ്ങൾക്കൊടുവിൽ ഔദ്യോഗികമായി പിൻമാറി സർക്കാർ; പോലീസ് നിയമ ഭേദഗതി റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE