നൂതന ഡിസൈനുകൾ തേടി ടിവിഎസ്; തിമോത്തി പ്രെന്റിസിന് പുതിയ ചുമതല

By Staff Reporter, Malabar News
tvs-showroom
Ajwa Travels

ചെന്നൈ: രാജ്യത്തെ ആഭ്യന്തര ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളില്‍ പ്രമുഖരാണ് ചെന്നൈ ആസ്ഥാനമായ ടിവിഎസ് മോട്ടോഴ്‌സ്. കമ്പനിയുടെ സവിശേഷമായ രൂപകൽപന കൂടുതൽ നൂതനമാക്കാൻ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഡിസൈന്‍ വിഭാഗം വൈസ് പ്രസിഡണ്ടായി തിമോത്തി പ്രെന്റിസിനെ നിയമിച്ചു.

ആഗോളതലത്തില്‍ ഏറ്റവുമധികം പ്രശംസ നേടിയ മോട്ടോര്‍സൈക്കിള്‍ ഡിസൈനര്‍മാരില്‍ ഒരാളാണ് പ്രെന്റിസ്. മോട്ടോര്‍സൈക്കിള്‍ ഡിസൈന്‍, പ്രൊജക്റ്റ് മാനേജ്‌മെന്റ്, പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് എന്നിവയില്‍ 35 വർഷത്തെ പരിചയ സമ്പത്തുള്ള വ്യക്‌തി കൂടിയാണ് അദ്ദേഹം.

രൂപകല്‍പ്പനയിലെ പ്രവണതകളുമായി ബന്ധപ്പെട്ട അതിവേഗ മാറ്റങ്ങള്‍ക്ക് മുതിരാനും ഭാവി സാങ്കേതിക വിദ്യകളില്‍ മൽസരാധിഷ്‌ഠിത സ്‌ഥാനം നിലനിര്‍ത്താനുമുള്ള ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ മികവ് പ്രെന്റിസിന്റെ നിയമനത്തോടെ പുതിയ തലത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നൂതന ഡിസൈന്‍ ആസൂത്രണത്തില്‍ വൈദഗ്ധ്യം നേടിയ തിമോത്തി പ്രെന്റിസ് ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമതയുള്ള ഇലക്‌ട്രിക്‌‌ വാഹനങ്ങളുടെ ഡിസൈനുകളിലും വൈദഗ്ധ്യം നേടിയ വ്യക്‌തിയാണ്‌.

Read Also: ഗോള്‍ഡന്‍ ഗ്ളോബ്; മികച്ച നടനായി ചാഡ്‌വിക് ബോസ്‌മാന്‍, പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ‘ക്രൗൺ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE