ന്യൂഡെൽഹി: ഈ വർഷം നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് പ്രയാസപ്പെടേണ്ടി വരില്ലെന്ന് സൂചനകൾ. ലോകകപ്പിൽ പങ്കെടുക്കുന്ന പാക് താരങ്ങൾക്ക് വിസ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സർക്കാരിന്റെ തീരുമാനം ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഉന്നതാധികാര സമിതിയെ അറിയിച്ചത്.
‘പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ വിസ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. എന്നിരുന്നാലും പാക് ആരാധകർക്ക് ഇന്ത്യയിലേക്ക് വിസ അനുവദിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല’ ഉന്നതാധികാര സമിതി അംഗം പറഞ്ഞതായി പിടിഐ റിപ്പോർട് ചെയ്യുന്നു.
ഇരുരാജ്യങ്ങൾക്ക് ഇടയിലെ നയതന്ത്ര ബന്ധം വഷളായതിന് ശേഷം വർഷങ്ങളോളമായി ഇന്ത്യ-പാകിസ്ഥാൻ പരമ്പരകൾ നടക്കുന്നില്ല. ഈ വർഷം ഒക്ടോബറിലാണ് ഇന്ത്യയിൽ ട്വന്റി-20 ലോകകപ്പ് നടക്കുന്നത്. വീണ്ടും ഇന്ത്യൻ മണ്ണിലേക്ക് പാക് നിര എത്തുമ്പോൾ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്.
Read Also: കാടിറങ്ങി ‘കടുവ’; ചിത്രീകരണം ഇന്ന് മുതൽ