തോക്കും തിരകളുമായി യുവാക്കൾ പിടിയിൽ

By Trainee Reporter, Malabar News
Arrest
Representational Image
Ajwa Travels

തളിപ്പറമ്പ്: തോക്കും തിരകളുമായി ചവനപ്പുഴ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇരിങ്ങൽ ഹൗസിൽ അനീഷ് (39), എസ്‌വിപി നിവാസിൽ എം വിജയൻ (44) എന്നിവരെയാണ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പിടികൂടിയത്.

സംശയാസ്‌പദമായ രീതിയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ ചാണ്ടിക്കരിയിൽ തടഞ്ഞു നിർത്തിയാണ് പോലീസ് പിടികൂടിയത്. പരിശോധനയിൽ നാടൻ തോക്കുകളും നാല് തിരകളും ചാക്കും കെട്ടാൻ ഉപയോഗിക്കുന്ന കയറുകളും ടോർച്ചും കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ കാട്ടുപന്നിയെ വേട്ടയാടാൻ പോയതാണെന്ന് ഇവർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കുറുമാത്തൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി, മുള്ളൻപന്നി തുടങ്ങിയ മൃഗങ്ങളെ വ്യാപകമായി വേട്ടയാടുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് നാടൻ തോക്കുകൾ യദേഷ്‌ടം ഉപയോഗിക്കപ്പെടുന്നതായും അന്വേഷണത്തിൽ വ്യക്‌തമായതായി പോലീസ് അറിയിച്ചു. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

Read also: ചൂട് വീണ്ടും കൂടിയേക്കും; മൂന്ന് ജില്ലകൾക്ക് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE