സംസ്‌ഥാനത്ത് 2 പേർക്ക് കൂടി സിക; ആകെ രോഗികൾ 48

By Team Member, Malabar News
Zika In Kerala
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് 2 പേര്‍ക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചു.  തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി(27), പാങ്ങപ്പാറ സ്വദേശിനി(37) എന്നിവരിലാണ് ഇന്ന് സിക വൈറസ് കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്‌ഥിരീകരിച്ചത്.

ഇതോടെ സംസ്‌ഥാനത്ത് സിക സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 48 ആയി ഉയർന്നു. കൂടാതെ നിലവിൽ 4 പേരാണ് സംസ്‌ഥാനത്ത് രോഗികളായുള്ളത്. ഇവരാരും തന്നെ ഗര്‍ഭിണികളല്ലെന്നും, ആരും ആശുപത്രിയില്‍ അഡ്‌മിറ്റല്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്‌തമാക്കി. എല്ലാവരുടേയും ആരോഗ്യനില തൃപ്‌തികരമാണെന്നും അധികൃതർ അറിയിച്ചു.

Read also : യുകെയിൽ പുതിയ കോവിഡ് വകഭേദം; സ്‌ഥിരീകരിച്ചത്‌ 16 പേരിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE