സ്‌കൂട്ടർ താഴ്‌ചയിലേക്ക് മറിഞ്ഞു രണ്ടു വിദ്യാർഥികൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

By Trainee Reporter, Malabar News
A student died after losing control of his bike and hitting a tree in Kannur
Rep. Image
Ajwa Travels

കോഴിക്കോട്: കൂമ്പാറ ആനകല്ലുംപാറ വളവിൽ ഇരുചക്ര വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞു രണ്ടു വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാർഥികളായ അസ്‌ലം, അർഷദ് എന്നിവരാണ് മരിച്ചത്. ഇരുവരും മലപ്പുറം വേങ്ങര സ്വദേശികളാണ്.

ഇവർക്കൊപ്പം ബൈക്കിലുണ്ടായിരുന്ന മുഹമ്മദ് ഡാനിയേൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് കെഎംസിടി ആശുപത്രിയിൽ ചികിൽസയിലാണ്. അപകട സമയത്ത് മൂന്ന് പേരാണ് സ്‌കൂട്ടറിൽ ഉണ്ടായിരുന്നത്. ആനകല്ലുംപാറ വളവിലെ ഇറക്കത്തിൽ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം വിട്ടു അമ്പത് അടിയോളം താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

റോഡിൽ നിന്നും കുത്തനെയുള്ള താഴ്‌ചയാണിത്. അപകടത്തിന് ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിൽ താഴെയുള്ള തോടിലാണ് മൂന്ന് പേരെയും കണ്ടെത്തിയത്. കുത്തനെയുള്ള കാട് വെട്ടിത്തെളിച്ചു നാട്ടുകാരാണ് മൂന്ന് പേരെയും മുകളിലെത്തിച്ചത്. ഇവർ ആനകല്ലുംപാറ വെള്ളച്ചാട്ടം കാണാൻ പോയതാണെന്നാണ് വിവരം. മടങ്ങി വരുമ്പോഴാണ് റോഡിൽ നിന്ന് തെന്നിയ സ്‌കൂട്ടർ താഴ്‌ചയിലേക്ക് മറിഞ്ഞത്. മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിന് അയക്കും.

Most Read| ജനപ്രതിനിധികള്‍ ഉൾപ്പെട്ട കേസുകൾ; വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതികൾക്ക് നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE