യുഎഇ കോവിഡ് വാക്സിന്‍ ; പരീക്ഷണത്തില്‍ പങ്കാളികളായി നിരവധി മലയാളികള്‍.

By Team Member, Malabar News
Malabarnews_covidvaccine
Representational image
Ajwa Travels

യുഎഇ : യുഎഇ യില്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണ ഘട്ടങ്ങളില്‍ പങ്കെടുത്ത് നിരവധി മലയാളികള്‍. ഇപ്പോള്‍ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം യുഎഇ യില്‍ പുരോഗമിക്കുകയാണ്. 15000 ഓളം ആളുകള്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. ഇവരില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നുണ്ട്. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫോമും അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന ജി42 ഉം ചേര്‍ന്നാണ് കോവിഡ് വാക്‌സിന്റെ പരീക്ഷണം യുഎഇ യില്‍ നടത്തുന്നത്.

കോവിഡ് വാക്‌സിന്റെ പരീക്ഷണത്തിനായി ആദ്യം തന്നെ സ്വയം സന്നദ്ധനായി മുന്നോട്ട് വന്നത് അബുദാബി ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഹമീദ് ആണ്. അദ്ദേഹം ആദ്യ ഡോസ് സ്വീകരിച്ചതിനെ തുടര്‍ന്ന് നിരവധി ആളുകളാണ് വാക്സിന്‍ സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ചു മുന്നോട്ട് വന്നത്. 4500 ഓളം സ്വദേശികളും 107 രാജ്യങ്ങളില്‍ നിന്നുള്ള യുഎഇ യില്‍ താമസമാക്കിയ വിദേശികളും വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.

വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് മലയാളിയായ അബുദാബി ഖലീഫ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാര്‍ത്ഥി മുഹമ്മദ് സജില്‍. രണ്ടു ഘട്ടങ്ങളില്‍ നടന്ന വാക്സിന്‍ കുത്തിവയ്പ്പില്‍ പങ്കെടുത്തെന്നും, ആരോഗ്യ വകുപ്പ് അധികൃതര്‍ വാക്‌സിന്‍ കുത്തിവയ്പ്പിന് ശേഷം ആരോഗ്യ കാര്യങ്ങള്‍ രണ്ടു ദിവസം കൂടുമ്പോള്‍ അന്വേഷിക്കുമെന്നും സജില്‍ പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത് മൂന്നു ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് വാക്സിന്‍ കുത്തിവയ്പ്പ്. ആദ്യ ഡോസിന് ശേഷം 21 ദിവസം കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ് നല്‍കുക. ആരോഗ്യ വകുപ്പ് മേധാവി തന്നെ സ്വയം സന്നദ്ധനായി മുന്നോട്ട് വന്നത് മറ്റുള്ളവര്‍ക്കും പ്രേരണയായി എന്നും സജില്‍ കൂട്ടിച്ചേര്‍ത്തു. സജിലിനെ പോലെ തന്നെ യുഎഇ യില്‍ താമസമാക്കിയ നിരവധി മലയാളികളും കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE