യാത്രക്കാരുടെ എണ്ണത്തിൽ വർധന; ദുബായ് വിമാനടിക്കറ്റ് നിരക്ക് 20,000 രൂപയായി

By Team Member, Malabar News
Indonesia -saudi
Representational Image
Ajwa Travels

അബുദാബി: ദുബായിലേക്കുള്ള പ്രവാസികളുടെ തിരിച്ചുപോക്ക് വർധിച്ചതോടെ വിമാനടിക്കറ്റ് നിരക്കിലും വർധന. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് നിലവിൽ ശരാശരി 20,000 രൂപയാണ്. നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ കേരളത്തിൽ നിന്നും വലിയ രീതിയിലാണ് പ്രവാസി മലയാളികൾ ദുബായിലേക്ക് മടങ്ങുന്നത്.

ഈ മാസം ആദ്യം ടിക്കറ്റ് നിരക്ക് കുറവായിരുന്നെങ്കിലും, പിന്നീട് പെട്ടെന്ന് വർധന ഉണ്ടാകുകയായിരുന്നു. അടുത്ത മാസം ആദ്യത്തോടെ ഇതിൽ കുറവ് വരുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. അടുത്ത മാസം ഒന്നാം തീയതിയോടെ എക്‌സ്‌പോ തുടങ്ങുന്നതും നിലവിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടാകാൻ കാരണമായിട്ടുണ്ട്.

ദുബായിൽ നിന്നും നാട്ടിലേക്ക് 300-400 ദിർഹം വരെയാണ് ഇപ്പോൾ ടിക്കറ്റ് നിരക്ക്. നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ചു തുടങ്ങിയതിന് പിന്നാലെ ഇരു ഭാഗത്തേക്കുമുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്.

Read also: പ്ളസ് വൺ പരീക്ഷ; സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് വിദ്യാഭ്യാസ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE