തീവ്രവാദ പട്ടിക പുറത്തിറക്കി യുഎഇ; 11ആം സ്‌ഥാനത്ത് ഇന്ത്യക്കാരനും

By Team Member, Malabar News
UAE NEWS
Ajwa Travels

അബുദാബി: തീവ്രവാദത്തെ പിന്തുണക്കുന്ന 38 വ്യക്‌തികളെയും, 15 സ്‌ഥാപനങ്ങളെയും അംഗീകൃത തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ. ഒരു ഇന്ത്യക്കാരൻ ഉൾപ്പടെയാണ് 38 പേർ യുഎഇയിലെ തീവ്രവാദ പട്ടികയിലുള്ളത്. മനോജ് സബര്‍വാള്‍ ഓം പ്രകാശ് എന്ന ഇന്ത്യക്കാരനാണ് പട്ടികയിൽ ഉൾപ്പെടുന്നത്. പട്ടികയിൽ 11ആം സ്‌ഥാനത്താണ് ഇയാളുള്ളത്.

തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുന്ന നെറ്റ്‌വർക്കുകളെ ലക്ഷ്യമിട്ട് തകർക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പട്ടിക പുറത്തിറക്കിയത്. മൂന്ന് യുഎഇ പൗരൻമാരും ഒരു സൗദി പൗരനും പട്ടികയിലുണ്ട്. കൂടാതെ ലെബനാന്‍, യെമന്‍, ഇറാഖ്, അഫ്‍ഗാനിസ്‌ഥാന്‍, സിറിയ, ഇറാന്‍, നൈജീരിയ, ബ്രിട്ടന്‍, റഷ്യ, ജോര്‍ദാന്‍, സെയ്‌ന്റ്‌ കിറ്റ്സ് ആന്റ് നീവസ് എന്നീ രാജ്യങ്ങളിലുള്ള ആളുകളും പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

Read also: കാസർഗോഡ് യുവാവിനെ പത്തംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE