വയനാട്: വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോ മീറ്റർ പരിസ്ഥിതി ലോല മേഖല ആക്കാനുള്ള കരട് വിജ്ഞാപനത്തിന് എതിരെ പ്രഖ്യാപിച്ച യുഡിഎഫ് ഹർത്താൽ വയനാട്ടിൽ തുടങ്ങി. വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.
ജില്ലയിൽ അന്തർ സംസ്ഥാന സർവീസുകൾ ഉൾപ്പടെയുള്ള വാഹന ഗതാഗതം പൂർണമായും നിലച്ചു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യാപാര വ്യവസായി ഏകോപന സമിതി ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കടകമ്പോളങ്ങൾ തുറന്നിട്ടില്ല. രാവിലെ 10 മണിക്ക് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധ സൂചകമായി പ്രകടനം നടത്തും.
കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ അതിർത്തിയിൽ തടഞ്ഞിരിക്കുകയാണ്. ഹർത്താൽ ആഹ്വാനം ചെയ്തത് യുഡിഎഫ് ആണെങ്കിലും എല്ലാവരും സഹകരിക്കുന്ന അവസ്ഥയാണുള്ളത്. ഇന്നത്തെ ഹർത്താൽ സൂചന മാത്രമാണെന്നാണ് സമരക്കാർ പറയുന്നത്. അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
Also Read: വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ്; മലപ്പുറത്തെ 2 സ്കൂളുകൾ അടച്ചുപൂട്ടി